Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസ് സ്റ്റാൻഡിലെ ടെലിവിഷനിലെ നീലച്ചിത്രം; അശ്ലീല ദൃശ്യങ്ങൾ കണ്ട് സ്ത്രീകളും കുട്ടികളും കണ്ണുപൊത്തി: കേബിൾ മുറിച്ച് നാട്ടുകാർ സംപ്രേഷണം നിർത്തി: ഓപ്പറേറ്റർ അറസ്റ്റിൽ

ബസ് സ്റ്റാൻഡിലെ ടെലിവിഷനിലെ നീലച്ചിത്രം; അശ്ലീല ദൃശ്യങ്ങൾ കണ്ട് സ്ത്രീകളും കുട്ടികളും കണ്ണുപൊത്തി: കേബിൾ മുറിച്ച് നാട്ടുകാർ സംപ്രേഷണം നിർത്തി: ഓപ്പറേറ്റർ അറസ്റ്റിൽ

കൽപറ്റ: ബസ് സ്റ്റാൻഡിലെ ടെലിവിഷനിൽ പട്ടാപ്പകൽ നീലച്ചിത്രപ്രദർശനം. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിലെ പരസ്യങ്ങൾ കാണിക്കാൻ സ്ഥാപിച്ച ടെലിവിഷനിലാണ് ഇന്നലെ രാവിലെ 10.30തോടെ അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. പ്രദർശനവുമായി ബന്ധപ്പെട്ട് ഓപ്പറേറ്റർ അറസ്റ്റിലായി. കുട്ടികളും സ്ത്രീകളും അടക്കം നിരവധി യാത്രക്കാർ ബസ് കാത്തുനില്കുമ്പോഴാണ് സിനിമാ പ്രദർശനം. അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ സ്ത്രീകളും കുട്ടികളും സ്ഥലം വിട്ടു. സംഭവമറിഞ്ഞ് സമീപത്തെ വ്യാപാരികളും നാട്ടുകാരും എത്തി ബഹളം വച്ചു. ഒടുവിൽ കേബിൽ മുറിച്ചാണ് നാട്ടുകാർ പ്രദർശനം നിർത്തിയത്.

15 മിനിറ്റോളം നീലച്ചിത്രം പ്രദർശിപ്പിച്ചുവെന്ന് കൽപ്പറ്റ പൊലീസ് പറഞ്ഞു. സംഭവത്തിൽ ടി.വി. ഓപ്പറേറ്റർ മേപ്പാടി പറമ്പിൽവീട്ടിൽ മൻസൂറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റാൻഡിലെ ടെലിവിഷനിൽ പരസ്യം സംപ്രേഷണം ചെയ്യുന്നതും മറ്റും കരാറെടുത്തയാളുടെ ജോലിക്കാരനാണ് മൻസൂർ. ബസ്സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് ടി.വി.കളിൽ ഒന്നിലാണ് നീലച്ചിത്രം പ്രദർശിപ്പിച്ചത്. നാട്ടുകാർ എത്തിയപ്പോൾ ഓപ്പറേറ്ററുടെ മുറി പൂട്ടിയിട്ട നിലയിലായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് മുറിയിൽ പരിശോധന നടത്തി കമ്പ്യൂട്ടർ പിടിച്ചെടുത്തു. ടി.വി.യിൽ പ്രദർശിപ്പിക്കുന്നതിനുള്ള പരസ്യങ്ങൾ കോപ്പി ചെയ്തിരുന്ന കമ്പ്യൂട്ടർ പെൻ്രൈഡവിൽ നീലച്ചിത്രം കോപ്പിചെയ്തതാണ് പ്രശ്‌നമായതെന്ന് പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP