Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബ്ലൂവെയിൽ ഗെയിം പ്രചരിപ്പിച്ചതിന് കേസ്; ഇടുക്കി മുരിക്കാശേരി സ്വദേശിക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തു; യുവാവിന്റെ ഫോൺ സൈബർ സെല്ലിന്റെ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തു

ബ്ലൂവെയിൽ ഗെയിം പ്രചരിപ്പിച്ചതിന് കേസ്; ഇടുക്കി മുരിക്കാശേരി സ്വദേശിക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തു; യുവാവിന്റെ ഫോൺ സൈബർ സെല്ലിന്റെ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ബ്ലൂവെയിൽ ഗെയിം സംസ്ഥാനത്തെ യുവാക്കൾക്കിടയിൽ പ്രചരിക്കുന്നു എന്ന ആശങ്കക്കിടയിൽ ഗെയിം പ്രചരിപ്പിച്ചതിന്റെ പേരിൽ ഇടുക്കി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി മുരിക്കാശേരി സ്വദേശിക്കെതിരെ ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. യുവാവിന്റെ ഫോൺ സൈബർ സെല്ലിന്റെ അന്വേഷണത്തിനായി മുരിക്കാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു

കേരളത്തെ ആശങ്കയിലാഴ്‌ത്തി ഒട്ടേറെ കൗമാരക്കാർ ബ്ലൂ വെയിൽ ഗെയിം കളിക്കുന്നതായി സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കൊലയാളി ഗെയിം പ്രചരിപ്പിച്ചതിനു ഇടുക്കി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇടുക്കി മുരിക്കാശേരി സ്വദേശിയായ കൗമാരക്കാരനെ കൗൺസിലിങ്ങിന് വിധേയനാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ ഫോൺ സൈബർ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചു.

ബ്ലൂ വെയിൽ ഗെയിമിന്റെ നാല് ഘട്ടങ്ങൾ പിന്നിട്ടതായി ഇയാൾ സുഹൃത്തിനോടാണ് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കളി തുടങ്ങിയാൽ പിന്മാറാനാവില്ലെന്നും ദൗത്യങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ ശിക്ഷ ലഭിക്കുമെന്നും സംഭാഷണത്തിൽ യുവാവ് വെളിപ്പെടുത്തുന്നുണ്ട്. ചോദ്യം ചെയ്തു വിട്ടയച്ച ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു

കൂടുതൽ പേർ ഗെയിം കളിക്കുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് സംസ്ഥാനത്തെ സൈബർ പൊലീസ്. കയ്യിൽ ബ്ലേഡ് കൊണ്ട് എ57 എന്ന് എഴുതാനായിരുന്നു ആദ്യ നിർദ്ദേശമെന്നായിരുന്നു വെളിപ്പെടുത്തൽ. ആഴത്തിലല്ലാതെ ഞരമ്പ് മുറിക്കാനായിരുന്നു രണ്ടാം ദൗത്യം. പുലർച്ചെ പ്രേത സിനിമ കാണുക, മനസിന്റെ സമനില തെറ്റിക്കുന്ന ചിത്രങ്ങൾ കാണുക തുടങ്ങിയ ദൗത്യങ്ങളും പൂർത്തിയാക്കിയതായി യുവാവു വെളിപ്പെടുത്തുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്നാണു ലിങ്ക് കിട്ടിയതെന്നും എത്രപേർ ഈ ഗ്രൂപ്പിലുണ്ടെന്നുമുള്ള കാര്യങ്ങളും ഫോൺ സംഭാഷണത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP