Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സിന്ധു സൂര്യകുമാറിനെ കണ്ടാൽ കൊല്ലും; സത്യം'; മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ ബിഎംഎസ് ജില്ലാ നേതാവ് അറസ്റ്റിൽ

'സിന്ധു സൂര്യകുമാറിനെ കണ്ടാൽ കൊല്ലും; സത്യം'; മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ ബിഎംഎസ് ജില്ലാ നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: ആരാധനാമൂർത്തിയായ ദുർഗയെ അധിക്ഷേപിച്ചെന്നു വ്യാജസന്ദേശം പ്രചരിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോഓർഡിനേറ്റർ സിന്ധു സൂര്യകുമാറിനെതിരെ വധ ഭീഷണി മുഴക്കിയ കേസിൽ ബിഎംഎസ് നേതാവ് അറസ്റ്റിൽ. ബിഎംഎസ് തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആർ തമ്പിയെ ആണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

'സിന്ധു സൂര്യകുമാറിനെ കണ്ടാൽ കൊല്ലും, സത്യം' എന്നാണ് ആർഎസ്എസ് പ്രവർത്തകനും ബിഎംഎസ് നേതാവുമായ ഗോവിന്ദ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഭീഷണി ഉയർത്തിയത്. നേരത്തെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തു നിന്നും ആർഎസ്എസ്-ബിഎംഎസ് പ്രവർത്തകരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ഗോവിന്ദ് ആർ തമ്പിയുടെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ മാദ്ധ്യമപ്രവർത്തകരെ ആർഎസ്എസ് -ബിഎംഎസ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും പരാതിയുയർന്നു. മാദ്ധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ പൊലീസ് രംഗത്തുവന്നതോടെ കൂടുതൽ ബിഎംഎസ് പ്രവർത്തകർ സംഘടിച്ച് പൊലീസ് സ്റ്റേഷൻ പരിസരത്തേക്കെത്തി. കൂടുതൽ പൊലീസുകാരെ വിന്യസിച്ചാണ് ആർഎസ്എസ് ഭീഷണിയിൽനിന്ന് മാദ്ധ്യമപ്രവർത്തകരെ സംരക്ഷിച്ചത്. ഇതിനിടെ, ഗോവിന്ദ് ആർ തമ്പി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽനിന്ന് ജാമ്യം നേടുകയും ചെയ്തു.

സിന്ധുവിനെ അധിക്ഷേപിച്ച സംഭവവുമായി ബന്ധമില്ലെന്നായിരുന്നു ആദ്യം ബിജെപി നേതൃത്വത്തിന്റെ നിലപാട്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ടു പിടിയിലായവരെല്ലാം ആർഎസ്എസ്-ബിഎംഎസ് പ്രവർത്തകരായിരുന്നു. ആദ്യം പിടിയിലായ ആർഎസ്എസ് പ്രവർത്തകർ ജാമ്യം നേടി പുറത്തിറങ്ങിയപ്പോൾ പൊലീസ് സ്റ്റേഷനു മുന്നിൽ സ്വീകരണം കൊടുത്തതും നേതാക്കൾക്ക് തലവേദനയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP