Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് യന്ത്ര തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങി; പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും സൂചന; ബോട്ടിലുണ്ടായിരുന്നത് ആറ് മത്സ്യബന്ധന തൊഴിലാളികൾ

പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് യന്ത്ര തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങി; പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും സൂചന; ബോട്ടിലുണ്ടായിരുന്നത് ആറ് മത്സ്യബന്ധന തൊഴിലാളികൾ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് യന്ത്ര തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങി. രക്ഷാപ്രവർത്തനം തുടരുന്നു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്ന സ്ഥിതിയാണ്.ആറ് മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ ബോട്ടാണ് നടുക്കടലിൽ കുടുങ്ങിയത്. ബോട്ട് നിയന്ത്രണം വിട്ട് കടലിൽ ഒഴുകി നടക്കുന്ന സ്ഥിതിയാണിപ്പോൾ. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം നിർത്തിവെച്ചു. ബോട്ട് ഇപ്പോൾ തൃശൂർ ജില്ലയിലെ നാട്ടിക മേഖലയിലാണുള്ളത്.

കഴിഞ്ഞ ദിവസം വൈകീട്ട് പൊന്നാനിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയതാണ് ബോട്ട്. ഇന്നലെ രാത്രി തിരിച്ചെത്തേണ്ടതായിരുന്നു. യന്ത്ര തകരാറിനെ തുടർന്ന് രാത്രി കടലിൽ നങ്കൂരമിട്ടു. രാവിലെ കരക്കെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. ശക്തമായ കടൽ ക്ഷോഭം മൂലം നങ്കൂരം വഴിയുള്ള നിയന്ത്രണം നഷ്ടമായതാണ് തിരിച്ചടിയായത്. രാവിലെ ഫിഷറീസിന്റെ രക്ഷാബോട്ടുമായി നാട്ടുകാർ കടലിൽ ഇറങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥമൂലം മടങ്ങേണ്ടി വന്നിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP