Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനത്തിൽ കയറാൻ പോകും നേരം തമാശ പോലും അരുത്; ബാഗ് പരിശോധിക്കാൻ നേരം പരിഹസിക്കാൻ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരനെ നെടുമ്പാശ്ശേരിയിൽ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തു; സിംഗപ്പൂരിലേക്കുള്ള യാത്രയും മുടങ്ങി

വിമാനത്തിൽ കയറാൻ പോകും നേരം തമാശ പോലും അരുത്; ബാഗ് പരിശോധിക്കാൻ നേരം പരിഹസിക്കാൻ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരനെ നെടുമ്പാശ്ശേരിയിൽ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തു; സിംഗപ്പൂരിലേക്കുള്ള യാത്രയും മുടങ്ങി

നെടുമ്പാശേരി: വിമാനങ്ങൾക്ക് ഭീകരഭീഷണി ഏറെയുള്ള കാലമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും സുരക്ഷ കർക്കശമാക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെയുള്ള കാലത്ത്, ഒരു താമശ പറഞ്ഞതിന്റെ പേരിൽ യാത്ര മുടങ്ങി എന്നു പറഞ്ഞാൽ അതിൽ വലിയ അത്ഭുതമൊന്നുമില്ല. അതും ബോംബുണ്ടെന്ന് പറഞ്ഞതിന്റെ പേരിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് പരിശോധനയ്ക്കിടെ സ്വന്തം ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന് പണി കിട്ടത്. നിർദേഷമായി പറഞ്ഞ തമാശയുടെ പേരിൽ യാത്ര മുടങ്ങിയെന്ന് മാത്രമല്ല, ചോദ്യം ചെയ്യലിന് വിധേയനായി ശരിക്കും വെള്ളം കുടിക്കുകയും ചെയ്തു. മാത്രമല്ല, വെറുതേ ഒരു കേസും പതിച്ചുകിട്ടി.

തൃശൂർ ഇരിങ്ങാലക്കുട കറുകത്തന വീട്ടിൽ അനൂപ് മുഹമ്മദാലി (37)യ്ക്കാണ് തമാശ വിനയായത്. ഞായറാഴ്ച രാത്രി 11ന് മിലൻഡോ എയർവേയ്‌സിൽ മലേഷ്യ വഴി സിങ്കപ്പൂരിലേക്ക് പോകാനെത്തിയതാണ് അനൂപ് മുഹമ്മദാലി. ഇയാൾക്കൊപ്പം മറ്റ് മൂന്ന് പേരും ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ വച്ച് സിഐഎസ്.എഫുകാർ പരിശോധിക്കുന്നതിനിടെ ബാഗിൽ ബോംബുണ്ടെന്ന് അനൂപ് പറഞ്ഞു.

ഇതേത്തുടർന്ന് യുവാവിനെ സിഐഎസ്.എഫുകാർ കസ്റ്റഡിയിലെടുത്ത ശേഷം നെടുമ്പാശേരി പൊലീസിന് കൈമാറി. സിഐഎസ്.എഫ് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ്. ദൃശ്യമാദ്ധ്യമങ്ങൾക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കൊച്ചിയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരാനാണ് അനൂപ്.

കൂടെയുണ്ടായിരുന്നവരുമായി സിങ്കപ്പൂരിൽ നടക്കുന്ന എക്‌സ്‌പോയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. അനൂപിന്റെ യാത്ര മുടങ്ങിയെങ്കിലും മറ്റുള്ളവർ അതേവിമാനത്തിൽ കയറി പോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP