Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഷു ആഘോഷിക്കാൻ ഇന്നു കടൽത്തീരത്തേക്കു പോകരുതേ! കനത്ത തിരമാലകൾ ഏതു നിമിഷവും ആഞ്ഞടിക്കുമെന്നു റിപ്പോർട്ട്; ബീച്ചുകളിൽ പോകുന്നവർ ജാഗ്രത പാലിക്കുക

വിഷു ആഘോഷിക്കാൻ ഇന്നു കടൽത്തീരത്തേക്കു പോകരുതേ! കനത്ത തിരമാലകൾ ഏതു നിമിഷവും ആഞ്ഞടിക്കുമെന്നു റിപ്പോർട്ട്; ബീച്ചുകളിൽ പോകുന്നവർ ജാഗ്രത പാലിക്കുക

തിരുവനന്തപുരം: വിഷു ആഘോഷിക്കാൻ കടൽത്തീരം തെരഞ്ഞെടുക്കുന്നവർ ഒന്നു ശ്രദ്ധിക്കുക! കനത്ത തിരമാലകൾ ഏതു നിമിഷവും ആഞ്ഞടിക്കുമെന്നാണു അധികൃതരുടെ മുന്നറിയിപ്പ്.

ദുരന്ത നിവാരണ അഥോറിറ്റിയാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പു നൽകുന്നത്. പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.

തിരമാലകൾ അസാധാരണമായി ഉയരുന്ന കള്ളക്കടൽ പ്രതിഭാസമാണ് ഇന്നു സംഭവിക്കാനിടയുള്ളതെന്നാണു മുന്നറിയിപ്പ്. വിഴിഞ്ഞം മുതൽ കാസർകോടു വരെയുള്ള കേരളത്തിന്റെ തീരപ്രദേശങ്ങളിലാണ് 2.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ അസാധാരണമായി ഉയരുന്ന കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചത്. കടലാക്രമണം പതിവില്ലാത്ത സമയത്ത് അപ്രതീക്ഷിതമായി സമുദ്ര ജലനിരപ്പ് ഉയരുകയും വൻ തിരമാലകൾ രൂപപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് 'കള്ളക്കടൽ'.

രാത്രി 11.30വരെ ഈ പ്രതിഭാസമുണ്ടാവുമെന്നാണു മുന്നറിയിപ്പ്. രണ്ട് മീറ്ററോളം ഉയരം മാത്രമേ തിരമാലകൾക്ക് ഉണ്ടാകുകയെങ്കിലും ഇതിനു പ്രഹരശേഷി കൂടുതലായിരിക്കും. കടൽ പുറമെ ശാന്തമെന്ന് തോന്നിക്കുമെങ്കിലും ഒന്നിനു പിറകെ ഒന്നായി ശക്തിയായി ആഞ്ഞടിക്കുന്ന ഈ തിരമാലകൾ കടൽ ക്ഷോഭത്തിന് കാരണമാകാറുണ്ട്. ബോട്ടുകളും വള്ളങ്ങളും മറിച്ചിടാനിടയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും അഥോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP