Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹ തലേന്ന് വരൻ പീഡന കേസിൽ അറസ്റ്റിൽ; പ്ലസ്ടുക്കാരിയെ പീഡിപ്പിച്ച കേസിൽ വരൻ അറസ്റ്റിലായതോടെ വ്യാഴാഴ്ച നടക്കാനിരുന്ന വിവാഹ മുടങ്ങി: സംഭവം കണ്ണൂരിൽ

വിവാഹ തലേന്ന് വരൻ പീഡന കേസിൽ അറസ്റ്റിൽ; പ്ലസ്ടുക്കാരിയെ പീഡിപ്പിച്ച കേസിൽ വരൻ അറസ്റ്റിലായതോടെ വ്യാഴാഴ്ച നടക്കാനിരുന്ന വിവാഹ മുടങ്ങി: സംഭവം കണ്ണൂരിൽ

പാനൂർ: വിവാഹ തലേന്ന് പീഡന കേസിൽ വരൻ അറസ്റ്റിലായതോടെ വിവാഹം മുടങ്ങി. കണ്ണൂർ പാനൂരിലാണ് സംഭവം നടന്നത്. പ്ലസ്ടുക്കാരിയായ 17 കാരെയെ പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്. പതിനേഴ്കാരിയെ നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് വരനെ അറസ്റ്റുചെയ്തിരിക്കുന്നത്.

പ്രദേശവാസിയായ യുവതിയുമായി യുവാവിന്റെ വിവാഹം ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വിവാഹം വ്യാഴാഴ്ച നടക്കേണ്ടതായിരുന്നു. വരൻ അകത്തായതോടെ വിവാഹം മുടങ്ങി.

പെൺകുട്ടിയെ പീഡിപ്പിച്ചതായി കഴിഞ്ഞ ദിവസമാണ് യുവാവിനെതിരെ കൊളവല്ലൂർ പൊലീസിന് പരാതി ലഭിച്ചത്. അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ ഇന്നലെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വരൻ ഇപ്പോൾ റിമാൻഡിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP