Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹത്തലേന്നു വരൻ കാമുകിയുമായി ഒളിച്ചോടി; വധുവിന്റെ വീട്ടുകാരുടെ തല്ലുകൊള്ളാതിരിക്കാൻ മകനെ കാണാനില്ലെന്ന പരാതിയുമായി പിതാവ്

വിവാഹത്തലേന്നു വരൻ കാമുകിയുമായി ഒളിച്ചോടി; വധുവിന്റെ വീട്ടുകാരുടെ തല്ലുകൊള്ളാതിരിക്കാൻ മകനെ കാണാനില്ലെന്ന പരാതിയുമായി പിതാവ്

തിരുവനന്തപുരം: അടുത്തദിവസം നടക്കേണ്ട വിവാഹത്തിലെ പ്രതിശ്രുത വരനെ കാണാനില്ലെന്നു കാട്ടി പിതാവ് പരാതി നൽകി. ജോലി സ്ഥലത്തെ കാമുകിയുമായി ഒളിച്ചോടിയതാണ് കാമുകനെന്നാണ് സംശയം.

വെഞ്ഞാറമൂട് പുല്ലൻപാറ മുക്കുടിയിൽ മഹേഷിനെയാണ് (26) ഇന്നലെ രാത്രി മുതൽ കാണാതായത്. ഇത് സംബന്ധിച്ച് മഹേഷിന്റെ പിതാവ് മധുസൂദനൻ നായർ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മഹേഷും കൊല്ലം പരവൂർ സ്വദേശിനിയുമായി നാളെ പരവൂരുള്ള ഒരു ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നിശ്ചയിച്ചിരുന്നത്. രണ്ട് കൂട്ടരും വിവാഹക്ഷണക്കത്ത് അടിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി മുതൽ മഹേഷിനെ കാണാതായത്.

അടൂരിൽ ഒരു കമ്പനിയിൽ എക്‌സിക്യൂട്ടീവ് ആയി ജോലി നോക്കി വരുന്ന മഹേഷ് അടൂരിലുള്ള ഒരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ഒടുവിൽ ലഭിച്ചവിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP