Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആക്രമണത്തിനിരയായ നടിക്ക് പൂർണ പിന്തുണയെന്ന് വൃന്ദ കാരാട്ട്; നടന് ഹൈക്കോടതി ജാമ്യം നൽകില്ലെന്ന് കരുതുന്നു; പ്രതികളെ പിടികൂടിയ പിണറായി സർക്കാരിന് അഭിനന്ദനങ്ങളെന്നും വൃന്ദ കാരാട്ട്‌

ആക്രമണത്തിനിരയായ നടിക്ക് പൂർണ പിന്തുണയെന്ന് വൃന്ദ കാരാട്ട്; നടന് ഹൈക്കോടതി ജാമ്യം നൽകില്ലെന്ന് കരുതുന്നു; പ്രതികളെ പിടികൂടിയ പിണറായി സർക്കാരിന് അഭിനന്ദനങ്ങളെന്നും വൃന്ദ കാരാട്ട്‌

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നൽകില്ലെന്നാണ് കരുതുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട്. ഇന്ത്യൻ ക്രിമിനൽ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഒരു പ്രമുഖ നടിയെ പീഡിപ്പിക്കാൻ വേണ്ടി മറ്റൊരു നടൻ ഗുണ്ടകളെ വിട്ട് ക്വട്ടേഷൻ കൊടുക്കുന്നത്. കേസിന് പുറകെ ഉറച്ച് നിന്ന പെൺകുട്ടിക്ക് തന്റെ പൂർണ പിന്തുണ നൽകുന്നു.അതുപോലെ തന്നെ പെട്ടന്ന് തന്നെ കുറ്റകൃത്യത്തിന് പുറകെയുള്ളവരെ പിടികൂടിയ പിണറായി വിജയൻ സർക്കാരിനെ താൻ അഭിനന്ദിക്കുകയാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് നടത്തുന്ന മതനിരപേക്ഷതയ്ക്കായി പെൺകൂട്ടായ്മ എന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ദയവിന്റെ ഒരു കണിക പോലും അറസ്റ്റിലായ നടൻ അർഹിക്കുന്നില്ല. അത് ഹൈക്കോടതി മനസിലാക്കുമെന്നാണ് താൻ കരുതുന്നത്. നടന്റെ അറസ്റ്റ് മറ്റുള്ളവർക്ക് ഒരു പാഠമാകണമെന്നും വൃന്ദകാരാട്ട് പറഞ്ഞു.

മതനിരപേക്ഷതയ്ക്ക് വേണ്ടി നമ്മൾ ശബ്ദമുയർത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിന് ആദ്യം വേണ്ടത് ലിംഗസമത്വമാണെന്നും ആദ്യ പോരാട്ടം നടക്കേണ്ടത് അതിന് വേണ്ടിയാണെന്നും വൃന്ദകാരാട്ട് പറഞ്ഞു. നടിക്കെതിരെ നടന്ന ആക്രമത്തിൽ മുഖം നോക്കാതെ നടപടിയെടുത്തതോടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ആക്രമത്തെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കുന്ന സർക്കാരല്ല കേരള സർക്കാരെന്ന് മറ്റുള്ള സംസ്ഥാനങ്ങൾക്ക് കൂടി കാണിച്ച് കൊടുക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ മറ്റൊരു പെൺകുട്ടിക്കെതിരെ നടന്ന ആക്രമത്തിനിടെ പെൺകുട്ടി തന്നെ ആയാൾക്ക് ശിക്ഷ വിധിച്ചപ്പോൾ ശിക്ഷ നൽകി കഴിഞ്ഞുവല്ലോ എന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞ ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയാൻ മാത്രമായിരിക്കുമെന്നും വൃന്ദകാരാട്ട് സൂചിപ്പിച്ചു.

വർഗീയ ഫാസിസ്റ്റ് ശക്തികൾ വലിയ തോതിൽ വളർന്ന് വരുന്ന ഒരു കാലമാണിത്. വിശ്വാസത്തിന്റെ പേരിൽ എന്തും ചെയ്യാൻ അനുവാദം നൽകുന്ന ഒരു സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ട് വർഗീയതയ്ക്കെതിരെ സ്ത്രീകളുടെ ശബ്ദമാണ് ആദ്യം ഉയർന്ന് വരേണ്ടതെന്നും വൃന്ദകാരാട്ട് പറഞ്ഞു. മനുഷ്യരുടെ ജീവന് പകരം ഗോമൂത്രത്തിനും ചാണകത്തിനുമാണ് ഇന്ന് രാജ്യത്ത് വില. പശുവിനെ സ്നേഹിച്ചില്ലെങ്കിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ. കാവി ഷാൾ ധരിച്ചാൽ എന്തും ചെയ്യാൻ ലൈസൻസ് കിട്ടുന്ന കാലം. ഇത് വലിയ അപകടമാണ് വിളിച്ച് വരുത്തുന്നതെന്നും വൃന്ദകാരാട്ട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP