Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായിയുടെ വീടു കാണാൻ എത്തിയ ബ്രിട്ടീഷുകാരനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നിർമ്മാണത്തൊഴിലാളിക്കൊപ്പം എത്തി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിനും അക്രമം കാട്ടിയതിനും കേസെടുത്തു

പിണറായിയുടെ വീടു കാണാൻ എത്തിയ ബ്രിട്ടീഷുകാരനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നിർമ്മാണത്തൊഴിലാളിക്കൊപ്പം എത്തി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിനും അക്രമം കാട്ടിയതിനും കേസെടുത്തു

പിണറായി: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ അതിക്രമിച്ചു കടക്കാനുള്ള ശ്രമത്തിനിടെ വിദേശ പൗരൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വെണ്ടുട്ടായി സ്വദേശി വിനോദ് കൃഷ്ണൻ(32), ഇംഗ്ലണ്ടുകാരൻ ഫെഡറിക് ഓട്ടോ (23) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീട്ടിലാണ് അതിക്രമിച്ചു കടക്കാൻ ശ്രമമുണ്ടായത്. മുഖ്യമന്ത്രിയുടെ വീടിന് തൊട്ടടുത്ത പ്രദേശമായ പുത്തംകണ്ടത്താണ് വിനോദ് കൃഷ്ണന്റെ വീട്. ഇംഗ്ലണ്ടുകാരനായ ഫെഡറിക്കും വിനോദും കൂട്ടുകാരാണ്. അണ്ടലൂർ ക്ഷേത്രത്തിൽ ഉത്സവത്തിനായാണ് ഫെഡറിക്ക് വിനോദിന്റെ വെണ്ടുട്ടായി പുത്തം കണ്ടത്തെ വീട്ടിലെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിനോദിന്റെ വീട്ടിലായിരുന്നു താമസം.

നിർമ്മാണത്തൊഴിലാളിയായ വിനോദ് കാസർകോട്ട് ജോലിചെയ്തിരുന്ന കാലത്താണ് ഇംഗ്ലണ്ടുകാരനായ ഫെഡറിക്കുമായി സൗഹൃദത്തിലായത്. തിങ്കളാഴ്ച ഇരുവരും വീട്ടിലേക്ക് മടങ്ങുംവഴി ഫെഡറിക്കിന് മുഖ്യമന്ത്രിയുടെ വീട് കാണിച്ചു കൊടുക്കാനുള്ള ശ്രമമാണ് പ്രശ്‌നമായത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥർ ഗേറ്റിൽ തടഞ്ഞു. എങ്കിലും ഇവർ പിന്മാറാൻ തയ്യാറായില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ധർമടം എസ്.ഐ. പി.നളിനാക്ഷന്റെ നേതൃത്വത്തിൽ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് കതിരൂർ പൊലീസിന് കൈമാറി. കതിരൂർ എസ്.ഐ. എസ്. സുഖേഷിന്റെ നേതൃത്വത്തിൽ പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP