Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊലപാതകികളോടും ഈ ക്രൂരത അരുത്! തെരുവു നായകളെ പിടികൂടി പഞ്ചായത്ത് വളപ്പിൽ എത്തിച്ചു ജനപ്രതിനിധികളുടേയും മാദ്ധ്യമങ്ങളുടേയും മുന്നിൽ വച്ചു ക്രൂരമായി തല്ലിക്കൊന്നു; വാലിൽ പിടിച്ചു ആകാശത്തു ചുഴറ്റി നിലത്തടിച്ചു കൊന്നതു മുപ്പതു നായ്ക്കളെ

കൊലപാതകികളോടും ഈ ക്രൂരത അരുത്! തെരുവു നായകളെ പിടികൂടി പഞ്ചായത്ത് വളപ്പിൽ എത്തിച്ചു ജനപ്രതിനിധികളുടേയും മാദ്ധ്യമങ്ങളുടേയും മുന്നിൽ വച്ചു ക്രൂരമായി തല്ലിക്കൊന്നു; വാലിൽ പിടിച്ചു ആകാശത്തു ചുഴറ്റി നിലത്തടിച്ചു കൊന്നതു മുപ്പതു നായ്ക്കളെ

കാലടി: കേരളത്തിൽ അങ്ങോളമിങ്ങോളം തെരുവു നായകളെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. പിറവം നഗരസഭ കൗൺസിലറായ ജിൽസ് പെരിയപ്പുറമായിരുന്നു ആദ്യം വാർത്തകളിൽ ഇടം നേടിയിരുന്നത്. പത്തോളം തെരുവു നായ്ക്കളെ കൊല്ലുകയും നിയമ നടപടികൾ നേരിടാൻ ഒരുക്കവുമാണെന്നായിരുന്നു ജിൽസ് പറഞ്ഞിരുന്നത്. അതോടൊപ്പം തന്ന പാരിതോഷികമായി കിട്ടിയ തുക തെരുവു നായയുടെ ആക്രമണത്തിന് ഇരയായവർക്കു നൽകുകയും കൈയടി നേടുകയും ചെയ്തു.

അതിന്റെ ചുവടു പിടിച്ചു പിന്നീട് സമാനമായ ചില സംഭവങ്ങളും അരങ്ങേറുകയും ചെയ്തു. അത്തരത്തിലുള്ള ഒരു വാർത്തയാണ് കാലടിയിൽ ഇന്ന് കേട്ടത്. തെരുവ് നായ ആക്രമണത്തിനുള്ള പ്രതികാരമെന്നോണമാണ് നടപടി. കൊലപാതകികളോടായാൽ പോലും ഇങ്ങനെയൊന്നും ചെയ്യരുത്. തെരുവു നായകളെ പിടികൂടി പഞ്ചായത്ത് വളപ്പിൽ എത്തിച്ചുകൊണ്ട്, ജനപ്രതിനിധികളുടേയും മാദ്ധ്യമങ്ങളുടേയും മുന്നിൽ വച്ചു ക്രൂരമായി തല്ലിക്കൊന്നു. മുപ്പതു നായ്ക്കളെ വാലിൽ പിടിച്ചു ആകാശത്തു ചുഴറ്റി നിലത്തടിച്ചയിരുന്നു കൊന്നത്.

പഞ്ചായത്തിലുടനീളം അലഞ്ഞുനടന്ന നായ്ക്കളെ പിടികൂടി പഞ്ചായത്ത് കോമ്പൗണ്ടിലെത്തിച്ച് പഞ്ചായത്ത് അംഗങ്ങളെല്ലാം നോക്കിനിൽക്കവേയാണ് ഉന്മൂലനം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. തുളസി ആലുവ തെരുവുനായ ഉന്മൂലനസംഘത്തിന് നൽകിയ കത്ത്് പ്രകാരം സംഘം ജനറൽ സെക്രട്ടറി സോഫിയ സുർജിത് മാദ്ധ്യമങ്ങൾക്ക് അറിയിപ്പ് നൽകിയാണ് ഇന്നലെ രാവിലെ തെരുവു നായ്ക്കളെ കൊന്നൊടുക്കിയത്.

നാട്ടുകാരായ ചിലരുടെ സഹായത്തോടെ പിടികൂടിയ നായ്ക്കളെ വായുവിൽ ചുഴറ്റിയും, കാലിൽ പിടിച്ച തല റോഡിലടിച്ചും കഴുത്തിൽ ചവിട്ടി പിടിച്ചും മറ്റും അതിക്രൂരമായാണ് കൊന്നത്. പിന്നീട് ഇവയെ ഒരു പെട്ടിഓട്ടോറിക്ഷയിൽ കയറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിച്ച് അവിടെ സമീപം സ്ഥിതി ചെയ്യുന്ന പുതുതായി നിർമ്മിച്ചീട്ടുള്ള മത്സ്യ മാർക്കറ്റ് കെട്ടിടത്തിന് മുന്നിൽ കുഴിയെടുത്ത് മൂടി.

തെരുവ് നായ്ക്കളെ കൊല്ലുന്നതു കാണാനും കൊന്ന് നിരത്തിയിട്ടിരിക്കുന്നതും പിന്നീട് മൂടാൻ കുഴിയിൽ ഇട്ടിരിക്കുന്നതിന്റെയും ദൃശ്യങ്ങൾ മൊബൈയിൽ പകർത്താനും വൻ തിരക്കായിരുന്നു. പഞ്ചായത്തിന്റെ മാലിന്യം തള്ളുന്ന സ്ഥലം സ്ഥിതി ചെയ്യുന്ന ചെമ്പിച്ചേരി റോഡരികിലായിരുന്നു കൂടുതൽ നായ്ക്കളുടെയും വാസം. ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരുന്നെന്നാണ് നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി.

നായകളുടെ ശല്യം എത്ര രൂക്ഷമായിരുന്നാലും ഇതുപോലെ ക്രൂരമായൊരു കൊലപാതകം വേണ്ടിയിരുന്നില്ല എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അക്രമ കാരികളായ നായകളെ കൊല്ലുന്നതിൽ തെറ്റില്ല. പക്ഷേ, ഇതു പോലെ പരസ്യമായി ഫോട്ടോ ഓക്കെ എടുത്തു കൊണ്ട് വേണമായിരുന്നോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP