Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

20 ശതമാനം നികുതി ചുമത്തി; പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് വില കൂടും; ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഇളവ്: വില കുറയുകയും കൂടുകയും ചെയ്യുന്ന വസ്തുക്കൾ ഇവയൊക്കെ

20 ശതമാനം നികുതി ചുമത്തി; പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് വില കൂടും; ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഇളവ്: വില കുറയുകയും കൂടുകയും ചെയ്യുന്ന വസ്തുക്കൾ ഇവയൊക്കെ

തിരുവനന്തപുരം: പ്ലാസ്റ്റിക് ബാഗുകൾക്ക് 20 ശതമാനം നികുതിയാണ് ബജറ്റിൽ ചുമത്തിയതോടെ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിക്കും. പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഭീഷണിയാകുന്നതിനാൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തിനും സോഡയ്ക്കും അഞ്ച് ശതമാനം സർചാർജ് ഏർപ്പെടുത്തി.

തുണി സഞ്ചിയെന്ന വ്യാജേന നോൺപോളി പ്ലാസ്റ്റിക് വ്യാപകമാകുന്നതിനാലാണ് നികുതി ഉയർത്താൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പ്ലാസ്റ്റിക് ബോട്ടിലുകളിൽ ലഭിക്കുന്ന ശീതള പാനീയങ്ങൾക്ക് അഞ്ചു തമാനം സർചാർജ് ഏർപ്പെടുത്തി.

ജീവൻരക്ഷാ മരുന്നുകൾക്കു നികുതി ഇളവ് നൽകും. കൈത്തറി ഉൽപാദന സഹകരണ സംഘങ്ങൾക്കുള്ള വാറ്റ് നികുതി തുക തിരിച്ചു നൽകും. ആഡംബര നികുതി നിർണയത്തിലെ അവ്യക്തത നീക്കും. പച്ചക്കറികളുടെ ക്ലീനിങ് ലിക്വിഡിനു നികുതി ഇളവ്. അന്ധർ ഉപയോഗിക്കുന്ന ഉപകരണങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കി. ഇതോടെ ബ്രെയിൽ ലിപി പ്രിന്ററുകൾ അടക്കമുള്ളവയ്ക്ക് വില കുറയും. കോൺക്രീറ്റ് കട്ടിളകൾക്കും വില കുറയും. കാർഷിക ആദായ നികുതി ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP