Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൾഗേറിയക്കാരിയെ കെട്ടിച്ചു തരാൻ വയ്യെന്ന് രജിസ്ട്രാർ; ഉടൻ വിവാഹം നടത്താൻ കോടതി: മലപ്പുറത്ത് നിന്നും ഒരു പ്രണയ വിജയകഥ

ബൾഗേറിയക്കാരിയെ കെട്ടിച്ചു തരാൻ വയ്യെന്ന് രജിസ്ട്രാർ; ഉടൻ വിവാഹം നടത്താൻ കോടതി: മലപ്പുറത്ത് നിന്നും ഒരു പ്രണയ വിജയകഥ

കൊച്ചി: കടൽകടന്നുള്ള മലയാളി പ്രണയകഥകൾ വിവാഹത്തിൽ കലാശിക്കുന്ന വാർത്തകൾ മുമ്പും കേരളീയർ കേട്ടിട്ടുണ്ട്. കേരളത്തെ സ്‌നേഹിച്ച് വിവാഹിതരായവരുടെ കഥകളാണ് നമുക്ക് പരിചതം. കേരളത്തിലെ അമ്പലങ്ങളിലോ പള്ളികളിലോ നടക്കുന്ന വിവാഹം മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശി സ്വദേശിയായ കൃഷ്ണപ്രസാദിന്റെ വിവാഹമാണ് ഇത്തവണ ശ്രദ്ധ നേടുന്നത്. ബൾഗേറിയക്കാരിയായ സ്‌റ്റെഫ്ക പാവ്‌ലോവയായിരുന്നു കൃഷ്ണപ്രസാദിന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ ഒരുങ്ങിയത്. എന്നാൽ ഔദ്യോഗികമായുള്ള വിവാഹത്തിന് രജിസ്ട്രാർ തടസം നിന്നപ്പോൾ ഹൈക്കോടതിയുടെ ഇടപെടലോടെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് ഇവർ ഇപ്പോൾ. വധ വിദേശ യുവതിയാണെന്ന കാരണത്താലായിരുന്നു രജിസ്റ്റർ ചെയ്യാൻ ഇവരെ അനുവദിക്കാതിരുന്നത്.

മലപ്പുറം ജില്ലയിലെ മേലാട്ടൂർ സ്വദേശി കരിമ്പനയ്ക്കൽ സ്വദേശിയാണ് കൃഷ്ണകുമാർ. കാമുകിയാകട്ടെ ബൾഗേറിയക്കാരിയായ സ്‌റ്റെഫ്കാ പാവ്‌ലോളയും. ഇവർ തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്യാനാണ് ഹൈക്കോടതി മേലാറ്റൂർ സബ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയത്. പ്രതിശ്രുത വധു ഇന്ത്യക്കാരിയല്ലാത്തതിനാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചുകൊണ്ട് സബ് രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. സബ്‌രജിസ്ട്രാറുടെ നടപടി ചോദ്യംചെയ്ത് അഡ്വക്കേറ്റ് ജോർജ് സെബാസ്റ്റ്യൻ മുഖേന സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രനാണ് വിധിച്ചത്.

പ്രതിശ്രുതവധു ബൾഗേറിയൻ കോടതിയിൽ നിന്ന് വിവാഹമോചനം നേടിയിട്ടുണ്ടെന്നും സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വരനും വധുവും ഇന്ത്യൻ പൗരന്മാരായിരിക്കണമെന്ന് നിയമത്തിൽ വ്യവസ്ഥയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിച്ച് രജിസ്റ്റർ ചെയ്ത് നൽകണമെന്ന് വിധിയിൽ നിർദ്ദേശിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP