Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാഹുബലിയിൽ മലയാളികൾ കണ്ട കാളകളെ വഴിയോരത്ത് കണ്ടപ്പോൾ വിസ്മയം; അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ ഇസ്‌കോൺ അഖില ഭാരത ഹരിനാമ പദയാത്രയിലെ പടുകൂറ്റൻ കാളകൾ നാടിന് അദ്ഭുതം; ദ്വാപരയുഗത്തിലെ കൃഷ്ണന്റെ കാളകൾക്കൊപ്പം സെൽഫിയെടുക്കാനും തിരക്ക്

ബാഹുബലിയിൽ മലയാളികൾ കണ്ട കാളകളെ വഴിയോരത്ത് കണ്ടപ്പോൾ വിസ്മയം; അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ ഇസ്‌കോൺ അഖില ഭാരത ഹരിനാമ പദയാത്രയിലെ പടുകൂറ്റൻ കാളകൾ നാടിന് അദ്ഭുതം; ദ്വാപരയുഗത്തിലെ കൃഷ്ണന്റെ കാളകൾക്കൊപ്പം സെൽഫിയെടുക്കാനും തിരക്ക്

ആർ. പീയൂഷ്

ഥം വലിച്ചു നീങ്ങുന്ന പടുകൂറ്റൻ കാളകളെ കണ്ട് വഴിയാത്രക്കാർ ആശ്ചര്യത്തോടെ നിന്നു. ബാഹുബലിയിലെ യുദ്ധം നടക്കുന്ന സീനിലെ കാളകളെ കൊല്ലം ആലപ്പുഴ മേഖലയിലുള്ളവർ കണ്ടത് ഏറെ വിസ്മയത്തോടെ. അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ 'ഇസ് കോൺ അഖില ഭാരത ഹരിനാമ പദയാത്ര'യിലാണ് കാളക്കൂറ്റൻ മാർ അണിനിരന്നത്.

ശ്രീകൃഷ്ണ ബലറാം വിഗ്രഹവും വഹിച്ചുള്ള രഥം കെട്ടി വലിക്കാനാണ് കാളക്കൂറ്റന്മാർ പദയാത്രക്കൊപ്പം കേരളത്തിൽ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പദയാത്രാ സംഘം കൊല്ലം ആലപ്പുഴ ജില്ലകളിലായിരുന്നു. ഈ സമയമായിരുന്നു ബാഹുബലി റിലീസ് ആയത്. ഇതിലുണ്ടായിരുന്ന കാങ്കറെജ് ഇനം കാളകളാണ് പദയാത്രയിലുണ്ടായിരുന്നത്. വലിയ വളഞ്ഞ കൊമ്പുകളും മുതുകിലെ വലിയ പൂഞ്ഞും ഏറെ ആകർഷകമാണ്.

പദയാത്രാ സംഘം എത്തിച്ചേരുന്ന ഇടങ്ങളിലെ വിശ്രമവേളകളിൽ കാളക്കൂറ്റന്മാരെ കാണാൻ ഏറെ തിരക്കാണ്. രണ്ട് കാളകൾ വീതം ക്ഷീണിക്കുന്നത്തുന്നതനുസരിച്ച് അഞ്ച് കാളകളാണ് ശ്രീകൃഷ്ണ ബലരാം വിഗ്രഹം വഹിച്ച തേര് വലിക്കുന്നത്. നരസിംഹ, കൃഷ്ണ, നന്ദു ലാൽ, ജയ്, കാളിയ എന്നിങ്ങനെ പേരുകളാണ് ഇവയ്ക്ക്.

ജയ് എന്ന പേരുള്ള കാളയുടെ കൊമ്പുകൾ മറ്റുള്ളവയെക്കാൾ വലിപ്പവും മനോഹാരിതയുള്ളതുമാണ്. ഇവന്റൊപ്പം നിന്ന് സെൽഫി എടുക്കാനും ചിത്രം പകർത്താനും ഏറെ ആവേശത്തോടെയാണ് കാണികൾ എത്തുന്നത്. വൈക്കോലും, ഗോതമ്പ് തവിടുമാണ് ഭക്ഷണം. ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ ഉപയോഗിച്ചിരുന്ന കാളകളുടെ ഇനമാണ് ഇവയെന്ന് പദയാത്രാ കോഡിനേറ്റർ ഒഡീഷ സ്വദേശി മാധവ് ദാസ് മറുനാടനോട് പറഞ്ഞു.

വിവിധ സ്ഥലങ്ങളിലെത്തിയപ്പോൾ വൻ സ്വീകരണമാണ് ലഭിച്ചത്. ഏവർക്കും പ്രിയം കാളക്കൂറ്റന്മാർ തന്നെയെന്നും മാധവ് ദാസ് പറയുന്നു. ഭഗവത് ഗീതയുടേയും ഭാഗവതത്തിന്റേയും പ്രചരണാർത്ഥം ലോക പ്രശസ്ത സംഘടനയായ ഇസ് കോൺ കഴിഞ്ഞ അഞ്ച് വർഷമായി നടത്തി വരുന്ന പദയാത്രയാണിത്. ദ്വാരകയിൽ നിന്നും ആരംഭിച്ച് മധുര വൃന്ദാവൻ, ഹരിദ്വാർ ,ബദരീ നാഥ്, കുരുക്ഷേത്ര, മായാപൂർ, ജഗന്നാഥപുരി, തിരുപ്പതി, ശ്രീരംഗം, രാമേശ്വരം, തിരുവനന്തപുരം, ഗുരുവായൂർ, ഉഡുപ്പി ,പണ്ഡരി പുരം എന്നീ പ്രസിദ്ധമായ സ്ഥലങ്ങൾ വഴി ദ്വാരകയിൽ അവസാനിക്കും.

കേരളത്തിൽ ആറാം വട്ടമാണ് പദയാത്രാസംഘം എത്തുന്നത്. 1984 ലാണ് ഇസ് കോൺ പദയാത്ര ആരംഭിച്ചത്. സ്ഥാപകാചാര്യൻ എ.സി. ഭക്തവേദാന്ദ സ്വാമി പ്രഭു പാദർ ആണ് പദയാത്രയ്ക്ക് നേതൃത്വം നൽകിയിരുന്നത്. 2 - 3 വർഷമാണ് ഒരു പദയാത്ര തുടങ്ങി അവസാനിക്കുന്നത്.2015 ഏപ്രിലിലാണ് ആറാം ഘട്ട പദയാത്ര ആരംഭിച്ചത്. ആചാര്യ ദാസ് ,സേവാനന്ദദാസ്, സസോത്സവ ദാസ് എന്നിവരുടെ നേതൃത്വത്തിൽ 28 - ഓളം വേളണ്ടിയർമാർ പദയാത്രയെ അനുഗമിക്കുന്നുണ്ട്. ജാതിമതദേശകാല പരിഗണനകൾക്കതീതമായി മാനവ സമുദായത്തിന്റെ ഉന്നതിക്കും സമാധാനത്തിനുമായി കൃഷ്ണാവബോധം ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ് ഇസ്‌കോണിന്റെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP