Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട്ട് ചിപ്‌സ് കടയിലേക്കു സ്വകാര്യ ബസ് പാഞ്ഞുകയറി തമിഴ്‌നാട് സ്വദേശി മരിച്ചു

കോഴിക്കോട്: കക്കോടിയിൽ ചിപ്‌സ് ഉണ്ടാക്കുന്ന കടയിലേക്കു സ്വകാര്യ ബസ് പാഞ്ഞുകയറി തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. കക്കോടിക്കടുത്തു കുമാരസ്വാമിയിൽ നടന്ന അപകടത്തിൽ കടയുടമയ്ക്കു ഗുരുതരമായി പരിക്കേറ്റു.

ഇന്നു രാവിലെ എട്ടരയോടെയായിരുന്നു അപകടം. കുമാരസ്വാമി വില്ലേജ് ഓഫീസിനടുത്തു കാലിക്കറ്റ് ചിപ്‌സ് ഹാൾ എന്ന കടയിലേക്കാണു നരിക്കുനിയിൽ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന ബിൽസാജ് എന്ന സ്വകാര്യബസ് പാഞ്ഞുകയറിയത്. അപകട സമയത്തു കടയുടമയും തൊഴിലാളിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉടമയുടെ നില അതീവ ഗുരുതരമാണ്. ബസ് യാത്രക്കാരായ 35 പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP