Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടിക്കറ്റ് നൽകുന്നതിനിടയിൽ യാത്രക്കാരിയുടെ മൊബൈൽ നമ്പർ ചോദിച്ചു; ശല്യം പതിവായതോടെ ആങ്ങളയും സുഹൃത്തുക്കളും സ്വകാര്യ ബസ് കണ്ടക്ടറെ പഞ്ഞിക്കിട്ടു

ടിക്കറ്റ് നൽകുന്നതിനിടയിൽ യാത്രക്കാരിയുടെ മൊബൈൽ നമ്പർ ചോദിച്ചു; ശല്യം പതിവായതോടെ ആങ്ങളയും സുഹൃത്തുക്കളും സ്വകാര്യ ബസ് കണ്ടക്ടറെ പഞ്ഞിക്കിട്ടു

കൊല്ലം: സ്വകാര്യബസിൽ യാത്ര ചെയ്ത യുവതിയോട് അപമര്യാദയായി പെരുമാറുകയും മൊബൈൽ നമ്പർ ചോദിക്കുകയും ചെയ്ത സ്വകാര്യ ബസ് കണ്ടക്ടറെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞു നിർത്തി മർദ്ദിച്ചു. ഭരണിക്കാവ് - കാരൂർക്കടവ്- കരുനാഗപ്പള്ളി റൂട്ടിലോടുന്ന ഫാമോൾ എന്ന ബസിലെ കണ്ടക്ടർ ബ്രൈറ്റിനാണ് മർദ്ദനമേറ്റത്. കരുനാഗപ്പള്ളി വെളുത്ത മണലിലാണ് സംഭവം.

ബസിലെ സ്ഥിരം യാത്രക്കാരിയായ ശാസ്താംകോട്ട പത്മാവതി ഹോസ്പിറ്റലിലെ നേഴ്‌സും വെളുത്ത മണൽ സ്വദേശിനിയായ യുവതിയെ ശല്യം ചെയ്തതിനാണ് കണ്ടക്ടർക്ക് മർദ്ദനമേറ്റത്. സ്ഥിരമായി ഇയാൾ യുവതിയെ ശല്യം ചെയ്യുകയും മൊബൈൽ നമ്പർ ചോദിക്കുകയും ചെയ്യാറുണ്ടായിരുന്നു. ശല്യം സഹിക്കൻ വയ്യാതായതോടെ യുവതി വീട്ടിൽ കാര്യം അവതരിപ്പിച്ചു.

ഇതിനെ തുടർന്ന് ഇന്നലെ വൈകിട്ട് ഭരണിക്കാവിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് വരികയായിരുന്ന ബസ് യുവതിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തടയുകയും കണ്ടക്ടറെ ബസിൽ നിന്നും പിടിച്ചിറക്കി മർദ്ദിക്കുകയുമായിരുന്നു. ഒടുവിൽ യാത്രക്കാർ ഇടപെട്ടതോടെയാണ് മർദ്ധനം നിർത്തിയത്. വിവരമറിഞ്ഞെത്തിയ കരുനാഗപ്പള്ളി പൊലീസ് ബസ് കസ്റ്റഡിയിലെടുക്കുകയും കണ്ടക്ടറുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തു.

അതേസമയം സ്ഥിരം യാത്രക്കാരിയായതിനാൽ ടിക്കറ്റ് ചാർജ്ജ് കുറച്ചു തരണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ പറ്റില്ല എന്ന് പറഞ്ഞതിന്റെ പക തീർത്തതാണെന്ന് കണ്ടക്ടർ ബ്രൈറ്റ് പറയുന്നു. സമാനമായ സംഭവം രണ്ട് ദിവസം മുൻപ് കായംകുളത്ത് നടന്നിരുന്നു. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് കെ.പി റോഡ് വഴി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് കണ്ടക്ടറെ പെൺകുട്ടിയുടെ ബന്ധുക്കൾ കൈകാര്യം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP