Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരക്ക് വർധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുമായി വീണ്ടും ചർച്ച; നാളെ നടക്കുന്ന ചർച്ചയിൽ നിരക്ക് വർധനയിൽ തീരുമാനം ആകുമെന്ന വിശ്വാസത്തിൽ ബസുടമകൾ

നിരക്ക് വർധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുമായി വീണ്ടും ചർച്ച; നാളെ നടക്കുന്ന ചർച്ചയിൽ നിരക്ക് വർധനയിൽ തീരുമാനം ആകുമെന്ന വിശ്വാസത്തിൽ ബസുടമകൾ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുക, മിനിമം ചാർജ് 10 രൂപയാക്കുക, വർധിപ്പിച്ച റോഡ് ടാക്‌സ് പിൻവലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരിക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി നാളെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ നാളെ വീണ്ടും ചർച്ച നടത്തും

കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വൈകിട്ട് നാലിനാണ് ചർച്ച. ബസുടമകളുടെ സംഘടനാ ഭാരവാഹികളെ ചർച്ചയ്ക്കായി സർക്കാർ ക്ഷണിച്ചിട്ടുണ്ട്.സർക്കാർ ബസ് ചാർജ് വർധിപ്പിച്ചെങ്കിലും പര്യാപ്തമല്ലെന്നാണ് ബസുടമകളുടെ നിലപാട്. ഈ രീതിയിൽ വ്യവസായം മുന്നോട്ടുപോകില്ലെന്ന് വ്യക്തമാക്കിയാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചത്.

സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ യാത്രാക്‌ളേശവും രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് ചർച്ചയ്ക്ക് സർക്കാർ തന്നെ മുൻകൈ എടുത്തത്. അതേസമയം ഇത് ഔദ്യോഗിക ചർച്ചയല്ല ബസുടമകൾക്ക് കാണാൻ സമയം അനുവദിച്ചതാണെന്ന് ശശീന്ദ്രൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP