Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബസ് സമരം നാലാം ദിവസം പിന്നിട്ടതോടെ കർശന നടപടിക്കൊരുങ്ങി സർക്കാർ; പെർമിറ്റ് റദ്ദാക്കുമെന്ന് സർക്കാർ നിലപാട് കടുപ്പിച്ചതോടെ ചില ഇടങ്ങളിൽ സ്വകാര്യ ബസുകൾ ഇന്നലെ മുതൽ ഓടി തുടങ്ങി; ബസ് സമരം ഒത്തു തീർക്കാത്തതിൽ ബസ് ഉടമകളും രണ്ട് തട്ടിൽ: ദുരിതത്തിലായത് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾ

ബസ് സമരം നാലാം ദിവസം പിന്നിട്ടതോടെ കർശന നടപടിക്കൊരുങ്ങി സർക്കാർ; പെർമിറ്റ് റദ്ദാക്കുമെന്ന് സർക്കാർ നിലപാട് കടുപ്പിച്ചതോടെ ചില ഇടങ്ങളിൽ സ്വകാര്യ ബസുകൾ ഇന്നലെ മുതൽ ഓടി തുടങ്ങി; ബസ് സമരം ഒത്തു തീർക്കാത്തതിൽ ബസ് ഉടമകളും രണ്ട് തട്ടിൽ: ദുരിതത്തിലായത് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾ

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം അഞ്ചാം ദിവസം പിന്നിട്ടതോടെ കർശന നടപടിക്കൊരുങ്ങുകയാണ് സർക്കാർ. ബസുകൾ ഇനിയും നിരത്തിലിറങ്ങിയില്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി. അതേസമയം സർക്കാർ നിലപാട് കടിപ്പിച്ചതോടെ തിരുവനന്തപുരത്തും തൊടുപുഴയിലും അടക്കം ചില സ്ഥലങ്ങളിൽ ബസുകൾ ഇന്നലെ മുതൽ ഓടി തുടങ്ങി. തൃശൂർ ജില്ലയിൽ നൂറോളം ടൂറിസ്റ്റ് ബസും സർവീസ് നടത്തി.

പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ബസ് ഉടമകൾ ശ്രമിച്ചെങ്കിലും ചർച്ചയ്ക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതോടെ ബസ് സമരവുമായി ഇറങ്ങിയ യൂണിയനുകൾ പുലിവാല് പിടിച്ച അവസ്ഥയിലായി. ഇതോടെ ബസ് ഉടമകളും സമരത്തിന്റെ പേരിൽ രണ്ടു തട്ടിലായി. 12 സംഘടനകളുൾപ്പെട്ട കോ- ഓർഡിനേഷൻ കമ്മിറ്റിയിൽ സമരം പെട്ടെന്നു തീർക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം.

നിരത്തിലിറക്കാത്ത ബസുകളുടെ പേർമിറ്റ് റദ്ദാക്കുന്നതിന്റെ ആദ്യ പടിയെന്ന നിലയിൽ ബസ് ഉടമകൾക്ക് പെർമിറ്റ് റദ്ദാക്കുന്ന കാര്യത്തിൽ നോട്ടീസ് നൽകാൻ സർക്കാർ നടപടികൾ സ്വീകരിച്ചു തുടങ്ങി. പെർമിറ്റ് റദ്ദാക്കാൻ കാരണമുണ്ടെങ്കിൽ അത് അറിയിക്കണമെന്ന് ആവശ്യപ്പെട്ട സർക്കാർ നോട്ടീസ് നൽകാൻ നിർദ്ദേശം നൽകി. അതേസമയം ർവീസ് നടത്താൻ തയാറാവുന്ന സ്വകാര്യ ബസുകൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചിട്ടുണ്ട്.

ട്രാൻസ്പോർട്ട് സെക്രട്ടറിക്ക് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിരക്കുന്നത്. അതാതു ജില്ലാ കളക്ടർ മുഖേനെ ഇക്കാര്യം ചെയ്യാനും മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടിയെടുക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് ഉടമകളുമായി ഒരു യുദ്ധത്തിന് താൽപ്പര്യമില്ലെന്നും അത്തരം സാഹചര്യം ഉണ്ടാക്കരുതെന്നും സമരം തുടർന്നാൽ ബസുകൾ പിടിച്ചെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കരുതെന്നും നേരത്തേ ഗതാഗതമന്ത്രി വ്യക്തമാക്കിയിരുന്നു.

സമരം നാലാം ദിവസം പിന്നിട്ടതോടെ ജനം വൻ ദുരിതത്തിലാണ്. ഗ്രാമ പ്രദേശങ്ങളെ ജനങ്ങളെയാണ് സമരം കൂടുതൽ വലച്ചിരിക്കുന്നത്. ഇവിടേക്ക് ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ കടന്നു വരാത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്. കെഎസ്ആർടിസി ബസുകൾ എല്ലാം തന്നെ നിറഞ്ഞ് കവിഞ്ഞാണ് സർവീസ് നടത്തുന്നത്.

ഇതേത്തുടർന്നു നടപടിയെടുക്കാൻ കമ്മിഷണർ ആർ.ടി.ഒമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെർമിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകലാണ് ആദ്യഘട്ട നടപടി. മറുപടി തൃപ്തികരമല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കൽ അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവും. സ്വകാര്യബസുടമകൾ ഗതാഗതമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു.

പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികളും ബുദ്ധിമുട്ടുകയാണ്. വീട്ടിൽ നിന്നും ദൂരെ സ്‌കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്ക് ബദൽ മാർഗ്ഗം കണ്ടെത്താൻ നിർബ്ബന്ധിതമായിരിക്കുകയാണ്്. അതിനിടയിൽ സേവന സന്നദ്ധതയുമായി ഡിവൈഎഫ്ഐ പോലെയുള്ള സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

കോഴിക്കോട്ടെ മലയോര പ്രദേശമായ മുക്കത്ത് രണ്ടു ബസുകൾ വാടകയ്ക്ക് എടുത്ത് ഡിവൈഎഫ്ഐ നാട്ടുകാർക്ക് സൗജന്യയാത്ര തരപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ നിറഞ്ഞോടുന്നതിനെ തുടർന്ന് അത്യാവശ്യയാത്ര പോലും നടത്താൻ കഴിയാതെ വിഷമിക്കുന്നവർക്കായി രണ്ടു ടൂറിസ്റ്റ് ബസുകളാണ് ഇട്ടിരിക്കുന്നത്. രാവിലെ 6 മുതൽ പത്തു വരെയും വൈകിട്ട് മൂന്ന് മണി മുതൽ ആറു മണി വരെയും രണ്ടു സർവീസുകളാണ് നടത്തുന്നത്. സമരവുമായി സഹകരിക്കാത്ത ഒരു വിഭാഗം തൊടുപുഴയിൽ സർവീസ് നടത്തുകയും ചെയ്തു.

ബസ് നിരക്കിൽ വർധന വരുത്താനും മിനിമം ചാർജ് എട്ടു രൂപയാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ മിനിമം ചാർജ് 10 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നിലവിൽ വിദ്യാർത്ഥികളുടെ കൺസഷൻ വർധിപ്പിക്കുക എന്ന ആവശ്യത്തിൽതട്ടിയാണ് സമരം മുന്നോട്ടുപോകുന്നത്. സമരം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP