Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പോരാട്ടത്തിന്റെ തീച്ചൂളയിൽ നിന്ന് അമ്മയുടെ വാത്സല്യത്തോടെ സി കെ ജാനു; ഛത്തീസ്‌ഗഢിൽ നിന്നു ദത്തെടുത്ത പെൺകുരുന്നിനെ സ്‌നേഹത്തോടെ 'സി കെ ജാനകി' എന്നു വിളിച്ച് ആദിവാസി നേതാവിന്റെ അമ്മമനസ്‌

പോരാട്ടത്തിന്റെ തീച്ചൂളയിൽ നിന്ന് അമ്മയുടെ വാത്സല്യത്തോടെ സി കെ ജാനു; ഛത്തീസ്‌ഗഢിൽ നിന്നു ദത്തെടുത്ത പെൺകുരുന്നിനെ സ്‌നേഹത്തോടെ 'സി കെ ജാനകി' എന്നു വിളിച്ച് ആദിവാസി നേതാവിന്റെ അമ്മമനസ്‌

ദിവാസികളുടെ പ്രശ്‌നങ്ങൾ പൊതുജനമധ്യത്തിലെത്തിക്കാൻ മുന്നിട്ടിറങ്ങിയ നേതാവാണു സി കെ ജാനു. കാട്ടിലും നാട്ടിലും ഈ തീപ്പൊരി നേതാവിന്റെ നേതൃത്വത്തിൽ ആദിവാസികൾ ഉജ്വല സമരങ്ങൾ നടത്തുകയും ചെയ്തു.

ഇപ്പോൾ സി കെ ജാനുവിന്റെ വീട്ടിലെത്തുന്നവരെ സ്വീകരിക്കാൻ ആ നേതാവിനൊപ്പം ഒരു കുട്ടി നേതാവുമുണ്ട്. സി കെ ജാനകി. സി കെ ജാനുവിന്റെ മകൾ.

ഛത്തീസ്‌ഗഢിലെ അനാഥമന്ദിരത്തിൽ നിന്നാണ് 'സി കെ ജാനകി' എന്നു സി കെ ജാനു തന്നെ പേരിട്ട ഈ കുരുന്നെത്തിയത്. രണ്ടുമാസം മുമ്പാണ് ഇവളെത്തേടി ഛത്തീസ്‌ഗഢിലേക്ക് പോയതെന്നു സി കെ ജാനു പറയുന്നു. 'അന്ന് ഞങ്ങൾ ചെറുതായൊന്ന് പരിചയപ്പെട്ടു. എന്നെ കൊണ്ടുപോകാൻ എപ്പോഴാ വരിക എന്ന് ജാനകി അവരോട് ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. ഇപ്പോഴാണ് പോകാനായത്.'- ജാനു പറഞ്ഞു.

ഛത്തീസ്‌ഗഢിലെ സേവാഭാരത് എന്ന അനാഥാലയത്തിൽ നിന്നാണ് ജാനകിയെ ദത്തെടുത്തത്. മൂന്നു ദിവസം മുമ്പാണ് ജാനുവിനൊപ്പം ജാനകി പനവല്ലിയിലെ വീട്ടിലെത്തിയത്. 'അമ്മേ എന്നൊക്കെ വിളിക്കാൻ ജാനകി പഠിച്ചു. ഇനി പതിയെ പതിയെ മലയാളം പഠിപ്പിക്കണം. അതുവരെ മുറിഹിന്ദിവച്ച് പിടിച്ചുനിൽക്കണം'- ഉജ്വല നേതാവ് എന്നതിനപ്പുറം ഒരമ്മയുടെ വാത്സല്യത്തോടെ സി കെ ജാനു പറയുന്നു.

നേതാവിന്റെ വീട്ടിലെത്തുന്ന സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമെല്ലാം ഇപ്പോൾ ഈ 'ജാനുക്കുട്ടി'യുടെ വിശേഷങ്ങളാണു ചോദിക്കാനുള്ളത്. ജാനകി ഇവിടെയെത്തിയതോടെ ജീവിതത്തിന് എന്തൊക്കെയോ മാറ്റങ്ങൾ വന്നുവെന്നാണു സി കെ ജാനു പറയുന്നത്. 'ഒരു കുഞ്ഞിനെ ദത്തെടുക്കുകയെന്ന ആഗ്രഹം ഏറെ നാളായി മനസിൽ സൂക്ഷിക്കുന്നുണ്ട്. പെൺകുഞ്ഞ് മതിയെന്നും തീരുമാനിച്ചതാണ്. പെൺകുഞ്ഞുങ്ങൾക്ക് കൂടുതൽ കെയർ വേണ്ടതുണ്ട്. ആൺകുട്ടികൾ കുറച്ചുവളർന്നു കഴിഞ്ഞാൽ അവരെങ്ങോട്ടെങ്കിലും പോയി ജീവിക്കും. എന്നാൽ പെൺകുട്ടികൾക്ക് അങ്ങനെ ജീവിക്കാൻ പറ്റുന്ന അന്തരീക്ഷമല്ല നമ്മുടേത്.'- സി കെ ജാനു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP