Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തച്ചങ്കരി തുടരാൻ കാരണം എന്തെന്നു മുഖ്യമന്ത്രിയോടു ചോദിക്കണം: സി എൻ ബാലകൃഷ്ണൻ

തിരുവനന്തപുരം: എന്തിനാണു ടോമിൻ ജെ തച്ചങ്കരിയെ കൺസ്യൂമർ ഫെഡ് എം.ഡി സ്ഥാനത്തു തുടരാൻ അനുവദിച്ചത് എന്ന കാര്യം മുഖ്യമന്ത്രിയോടു ചോദിക്കണമെന്നു മന്ത്രി സി എൻ ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്നും രോഷാകുലനായി മന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

വിഷയത്തിൽ മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും രണ്ട് തട്ടിലായിരുന്നു. തച്ചങ്കരിയെ മാറ്റാൻ മന്ത്രിസഭയുടെ അനുമതി വേണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി പറഞ്ഞിരുന്നു. മന്ത്രിസഭ തീരുമാനമെടുക്കാതെ മാറ്റിവച്ച വിഷയമായിരുന്നു തച്ചങ്കരിയുടെ സ്ഥാന ചലനം. എന്നാൽ തച്ചങ്കരിയെ മാറ്റി നിയമിച്ചതായി പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. ഇതേ തുടർന്നാണ് അടുത്ത മന്ത്രിസഭായോഗം വരെ തച്ചങ്കരിയെ സ്ഥാനത്ത് തുടരാൻ തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP