Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഖി ദുരിതാശ്വാസം വേഗത്തിലാക്കും; മരിച്ചവരുടെ കുടുംബത്തിനുള്ള 20 ലക്ഷം രൂപയുടെ സഹായധനം ഒന്നിച്ചുനൽകും; ബദൽ ജീവനോപാധിയായി അഞ്ച് ലക്ഷം രൂപ വരെ സഹായം നൽകാനും മന്ത്രിസഭായോഗ തീരുമാനം; സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം ഉടനെത്തുമെന്നും മുഖ്യമന്ത്രി

ഓഖി ദുരിതാശ്വാസം വേഗത്തിലാക്കും; മരിച്ചവരുടെ കുടുംബത്തിനുള്ള 20 ലക്ഷം രൂപയുടെ സഹായധനം ഒന്നിച്ചുനൽകും; ബദൽ ജീവനോപാധിയായി അഞ്ച് ലക്ഷം രൂപ വരെ സഹായം നൽകാനും മന്ത്രിസഭായോഗ തീരുമാനം; സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം ഉടനെത്തുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഖി ദുരന്തത്തിന് ഇരയായവർക്ക് ദുരിതാശ്വാസമെത്തിക്കാൻ നടപടികൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി.ദുരന്തം നേരിടാൻ ദേശീയ ദുരിത നിവാരണ ഫണ്ടിൽ നിന്ന് 1843 കോടി രൂപ ആവശ്യപ്പെട്ടതായി അദ്ദേഹം മന്ത്രിസഭായോഗത്തിന് ശേഷം അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിനുള്ള 20 ലക്ഷം രൂപയുടെ സഹായധനം ഒരുമിച്ചുനൽകാനാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്.മാതാപിതാക്കളുടെയും, മക്കളുടെയും സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും.വീട് നഷ്ടപ്പെട്ടവർക്ക് ലൈഫ് പദ്ധതിയിൽ പെടുത്തി വീടുവച്ചുനൽകും.ക്ഷേമനിധി അംഗത്വം ഇല്ലാത്തവർക്കും സഹായം നൽകും.ഗുരുതര പരുക്കേറ്റവർക്ക് മെഡിക്കൽ ബോർഡ് പറഞ്ഞാൽ സഹായം നൽകും. ബദൽ ജീവനപാധിയായി അഞ്ച് ലക്ഷം രൂപ വരെ സഹായം.

സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ഉടനെത്തും. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.ദുരിതബാധിതർ സഹായത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP