Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിസഭാ തീരുമാനം വെളിപ്പെടുത്താൻ സമയപരിധി നിശ്ചയിക്കാനാവില്ല; 48 മണിക്കൂറിനകം സൈറ്റിൽ പ്രസിദ്ധീകരിക്കുക അപ്രായോഗികം; ക്യാബിനറ്റ് തീരുമാനങ്ങളിൽ ഉത്തരവിറങ്ങുന്ന മുറയ്ക്ക് മാത്രം വിവരാവകാശമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്

മന്ത്രിസഭാ തീരുമാനം വെളിപ്പെടുത്താൻ സമയപരിധി നിശ്ചയിക്കാനാവില്ല; 48 മണിക്കൂറിനകം സൈറ്റിൽ പ്രസിദ്ധീകരിക്കുക അപ്രായോഗികം; ക്യാബിനറ്റ് തീരുമാനങ്ങളിൽ ഉത്തരവിറങ്ങുന്ന മുറയ്ക്ക് മാത്രം വിവരാവകാശമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: മന്ത്രിസഭാ യോഗതീരുമാനങ്ങൾ പ്രസിദ്ധപ്പെടുത്താൻ സമയപരിധിവയ്ക്കാനാകില്ലെന്ന നിലപാടിലുറച്ച് സർക്കാർ. ക്യാബിനറ്റിലെടുക്കുന്ന തീരുമാനങ്ങൾ ഉത്തരവാകുമ്പോൾ അത് സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് സർക്കാർ തീരുമാനം. ക്യാബിനറ്റ് തീരുമാനങ്ങൾ 48 മണിക്കൂറിനകം സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം പോളിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുന്ന സർക്കാർ നയം വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കി.

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഉത്തരവാകുന്ന മുറയ്ക്ക് അപ്പപ്പോൾ പ്രസിദ്ധപ്പെടുത്തുമെന്ന് ഉത്തരവിൽ പറയുന്നു. ക്യാബിനറ്റ് തീരുമാനമെടുത്താലും ബന്ധപ്പെട്ട വകുപ്പുകൾ അംഗീകരിച്ചാൽ മാത്രമേ മന്ത്രിസഭായോഗ തീരുമാനങ്ങൾ ഉത്തരവുകളാകൂ. അതിനുശേഷം അവ സൈറ്റിൽ എത്തും- ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, യുഡിഎഫ് സർക്കാരിന്റെ അവസാനകാല മന്ത്രിസഭായോഗ തീരുമാനങ്ങൾ പരസ്യപ്പെടുത്തുന്നതിൽ അപ്പീൽ പോകുമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്.

മന്ത്രിസഭാ തീരുമാനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ അംഗീകരിച്ച് ഉത്തരവായാൽ അത് അപ്പോൾ തന്നെ പരസ്യപ്പെടുത്തും. കഴിയുമെങ്കിൽ ആ ദിവസം തന്നെ പരസ്യപ്പെടുത്തണമെന്നാണ് വിവിധ വകുപ്പുകൾക്കുള്ള നിർദ്ദേശം. പരസ്യപ്പെടുത്തതിനൊപ്പം തീരുമാനങ്ങളുടെ പകർപ്പ് പൊതുഭരണ വകുപ്പിനും നൽകും. ഇത്തരം നടപടിക്രമങ്ങൾ ഒന്നുകൂടി വിശദീകരിച്ചാണ് ചീഫ് സെക്രട്ടറി പുതിയ ഉത്തരവിറക്കിയിട്ടുള്ളത്. അതേസമയം, വകുപ്പുകൾ അംഗീകരിച്ച് ഉത്തരവായില്ലെങ്കിൽ അത് രഹസ്യരേഖയായിത്തന്നെ തുടരുമെന്നും വ്യക്തമാകുന്നു്. യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തെടുത്ത മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പരസ്യപ്പെടുത്തുന്നതിൽ അപ്പീൽ പോകുമെന്ന കാര്യത്തിലും സർക്കാർ നിലപാടിൽ മാറ്റം ഉണ്ടായിട്ടില്ല. മന്ത്രിസഭാ ഉപസമിതിയുടെ തീർപ്പിനുശേഷം മാത്രമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

മന്ത്രിസഭാ തീരുമാനങ്ങൾ നൽകാൻ നിയമപരമായ ബാധ്യത ഇല്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെ സർക്കാരും വിവരാവകാശ കമ്മീഷനും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്കു നീങ്ങിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിവരങ്ങൾ ലഭ്യമാകുമെന്നിരിക്കെ വിവരങ്ങൾ നൽകാൻ നിയമപരമായ ബാധ്യത ഇല്ല എന്ന വാദമായിരുന്നു സർക്കാർ ഉന്നയിച്ചത്. എന്നാൽ പുതിയ ഉത്തരവ് ഈ കാർക്കശ്യത്തിൽ നിന്ന് സർക്കാർ മയപ്പെട്ടുവെന്ന സൂചനകളാണ് നൽകുന്നത്. കാര്യങ്ങളിൽ വ്യക്തതവരാനാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞിദിവസം വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ തീരുമാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ഏതെങ്കിലും ഫയൽ നടപടി ക്രമങ്ങൾ പൂർത്തിയാകുകയോ, തീർപ്പാക്കുകയോ ചെയ്താൽ മാത്രം അതേപ്പറ്റി വിവരങ്ങൾ നൽകിയാൽ മതി എന്നാണ് വിവരാവകാശ നിയമത്തിൽ പറയുന്നത്. അതു പാലിക്കുമെന്നും അല്ലാതെ 48 മണിക്കൂർ എന്നൊരു സമയപരിധി ഇതിന് വയ്ക്കുന്ന വിവരാവകാശ കമ്മീഷണറുടെ വാദം ശരിയല്ലെന്നുമാണ് സർക്കാർ വാദിക്കുന്നതെന്ന് ചുരുക്കം.

സാധാരണ ഗതിയിൽ ഒരുഫയൽ വകുപ്പ് സെക്രട്ടറിയിൽ നിന്ന് വകുപ്പ് മന്ത്രി വഴി മുഖ്യമന്ത്രിയിലെത്തുകയാണ് ചെയ്യുക. മുഖ്യമന്ത്രിയുടെ അനുമതിയോടെ പകർപ്പുകൾ സഹിതം ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ അതീവ രഹസ്യസ്വഭാവമുള്ള സെക്ഷനിൽ കയറിക്കൂടിയാണ് മന്ത്രിസഭ അജണ്ടയിൽ എത്തിച്ചേരുന്നത്. മന്ത്രിസഭാ യോഗതിതിൽ പ്രസ്തുത ഫയലിൽ തീരുമാനമെടുത്താൽ ചീഫ് സെക്രട്ടറി നടപടികൾക്കായി വകുപ്പ് സെക്രട്ടറിക്ക് കൈമാറും. വകുപ്പ് സെക്രട്ടറി നടപടികൾ സ്വീകരിച്ചാൽ മാത്രമെ വിവരാവകാശ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഫയലിൽ തീരുമാനമായി എന്ന് പറയാനാകൂ. ഇത്തരം ഫയലുകളിൽ വിവരാവകാശ നിയമപ്രകാരം അതാത് വകുപ്പിൽ അപേക്ഷ നൽകിയാൽ വിവരങ്ങൾ ലഭിക്കുമെന്നും ചീഫ് സെക്രട്ടറി നേരത്തേ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP