Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാറിലെ നീലക്കുറിഞ്ഞി ദേശീയോദ്യാനത്തിന്റെ വിസ്തൃതി കുറക്കേണ്ട; മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് അംഗീകരിച്ച് മന്ത്രിസഭാ യോഗം; മേഖലയിലുള്ള യൂക്കാലി, കാറ്റാടി മരങ്ങൾ മുറിച്ചുമാറ്റാനും തീരുമാനം

മൂന്നാറിലെ നീലക്കുറിഞ്ഞി ദേശീയോദ്യാനത്തിന്റെ വിസ്തൃതി കുറക്കേണ്ട; മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് അംഗീകരിച്ച് മന്ത്രിസഭാ യോഗം; മേഖലയിലുള്ള യൂക്കാലി, കാറ്റാടി മരങ്ങൾ മുറിച്ചുമാറ്റാനും തീരുമാനം

തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ദേശീയോദ്യാനത്തിന്റെ വിസ്തൃതി കുറക്കേണ്ടെന്ന മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ജനവാസമില്ലാത്ത മേഖലയിൽ നിന്ന ഭൂമി കൂട്ടിച്ചേർക്കാനും ജനവാസമേഖലയെ ഒഴിവാക്കാൻ തീരുമാനമായിട്ടുണ്ട്. നിലവിൽ പട്ടയമുള്ളവരെ പ്രദേശത്ത് നിന്ന് ഒഴിവാക്കില്ല. പട്ടയമില്ലാത്തവർക്ക് പകരം ഭൂമി നൽകും.

പട്ടയഭൂമിയിൽ നിന്ന് മരം മുറിക്കാൻ അനുമതി നൽകും. ചട്ടങ്ങളിൽ ഇളവും ഏർപ്പെടുത്തും.ഈ മേഖലയിലുള്ള യൂക്കാലി, കാറ്റാടി മരങ്ങൾ മുറിച്ചുമാറ്റും. ഇനി ഇവ നട്ടുപിടിപ്പിക്കാൻ പാടില്ല. മുൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി ഹരന്റെ റിപ്പോർട്ടിലാണ് മാറ്റങ്ങൾ വരുത്തിയത്.അതിർത്തി പുനർനിർണയം ആവശ്യപ്പെട്ട് മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, എം.എം മണി എന്നിവിരടങ്ങിയ സമിതിയാണ് ശിപാർശ സമർപ്പിച്ചത്.

നീലക്കുറിഞ്ഞിയുടെ സംരക്ഷണത്തിനായി കേരളത്തിൽ ആദ്യമായി പ്രഖ്യാപിക്കുന്ന സംരക്ഷിത മേഖലയാണ് ഉദ്യാനം. നീലക്കുറിഞ്ഞി വ്യാപകമായി പൂക്കുന്ന 3200 ഹെക്ടർ പ്രദേശം ഉൾപ്പെടുത്തി 2006ലാണ് ഉദ്യാനം പ്രഖ്യാപിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP