Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേഡലിനെതിരെ കുറ്റപത്രം സമർപ്പിച്ചു; കൊലപാതകത്തിന് പുറമെ ആയുധങ്ങളുപയോഗിച്ച് വീട് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളും ചുമത്തി; കുറ്റപത്രത്തിൽ 92 സാക്ഷികളും 159 മൊഴികളും

മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേഡലിനെതിരെ കുറ്റപത്രം സമർപ്പിച്ചു; കൊലപാതകത്തിന് പുറമെ ആയുധങ്ങളുപയോഗിച്ച് വീട് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളും ചുമത്തി; കുറ്റപത്രത്തിൽ 92 സാക്ഷികളും 159 മൊഴികളും

തിരുവനന്തപുരം: ആസ്ട്രൽ പ്രൊജക്ഷൻ എന്ന സാത്താൻ സേവയുടെ ഭാഗമായി മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡൽ ജീൻസണിന് എതിരായി പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

കൊലപാതകത്തിന് പുറമെ തീയും ആയുധങ്ങളും ഉപയോഗിച്ച് വീട് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കുറ്റപത്രത്തിൽ 92 സാക്ഷികളും 159 മൊഴികളുമുണ്ട്. കേഡൽ ജീൻസൺ രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസികാരോഗ്യം ഇല്ലെന്ന് വ്യക്തമായതിനെ തുടർന്ന് തുടർനടപടികൾ എങ്ങനെയായിരിക്കുമെന്നത് നിർണായകമാണ്.

കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് പുലർച്ചെയാണ് കേഡൽ തന്റെ പിതാവ് പ്രൊഫ.രാജാതങ്കം, അമ്മ ജീൻ പത്മ, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവര വെട്ടി കൊലപ്പെടുത്തി കത്തിച്ചത്. നന്തൻകോട് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ വച്ചായിരുന്നു സംഭവം.

മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. സംഭവത്തിന് ശേഷം നാട് വിട്ട കേഡൽ ജിൻസൺ കീഴടങ്ങാനെത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP