Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നന്ദൻകോട് കൂട്ടക്കൊലക്കേസ് പ്രതി കേഡൽ ജിൻസൻ ഗുരുതരാവസ്ഥയിൽ; അപസ്മാരത്തെ തുടർന്ന് ഭക്ഷണം ശ്വാസ നാളത്തിൽ കുടുങ്ങിയ കേഡൽ മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ; ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടർമാർ

നന്ദൻകോട് കൂട്ടക്കൊലക്കേസ് പ്രതി കേഡൽ ജിൻസൻ ഗുരുതരാവസ്ഥയിൽ; അപസ്മാരത്തെ തുടർന്ന് ഭക്ഷണം ശ്വാസ നാളത്തിൽ കുടുങ്ങിയ കേഡൽ മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ; ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊലക്കേസ് പ്രതി കേഡൽ ജിൻസൻ ഗുരുതരാവസ്ഥയിൽ. അപസ്മാരത്തെ തുടർന്ന് ഭക്ഷണം ശ്വാസ നാളത്തിൽ കുടുങ്ങിയ കേഡലിനെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂജപ്പുര സെൻട്രൽ ജയിലിലാണ് സംഭവം. ജന്നി രോഗമുണ്ടായതിനെ തുടർന്നു ഭക്ഷണപദാർത്ഥം ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു. ഇതിനെ തുടർന്നാണു കേഡൽ ഗുരുതരാവസ്ഥയിലായത്.

മുമ്പു തന്നെ കേഡലിനു ജന്നിരോഗം ഉള്ളതാണ്. അകേഡലിന്റെ ആരോഗ്യനില തൃപ്തികരമല്ല എന്നു ഡോക്ടർമാർ അറിയിച്ചു. മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനേയും നന്തൻകോട് ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടിൽ വച്ച് ഇയാൾ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്കു മാനസീകാസ്വസ്ഥ്യം ഉള്ളതിനാൽ വിചാരണ നേരിടാനാകില്ല എന്നു മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു കേഡൽ കൊലപ്പെടുത്തിയത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ്ഹൗസിന് സമീപന്നാണ് ജിൻസൺ രാജയുടെ വീടും. ഇടക്കാലത്ത് മനോരോഗ ചികിത്സയൊക്കെ കഴിഞ്ഞാണ് പൂജപ്പുര സെൻട്രൽ ജയിലിൽ താമസിച്ചിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ പത്താം ബ്ളോക്കിലെ സെല്ലിൽ ഒറ്റയ്ക്കാണ് നന്തൻകോട് ബെയിൻസ് കോമ്പൗണ്ടിലെ വീട്ടിൽ ഉറ്റവരുടെ ഉയിരെടുത്ത കേഡൽ ജിൻസൺ രാജ താമസിച്ചിരുന്നത്. നീട്ടി വളർത്തി അലസമായിട്ടിരുന്ന മുടിയൊക്കെ ജയിൽചിട്ടയ്ക്കനുസരിച്ച് വെട്ടിയൊതുക്കി ഇപ്പോൾ നല്ല കുട്ടിയാണ് ജയിലിൽ ജിൻസൺ രാജ കഴിഞ്ഞിരുന്നത്.

മനോരോഗമുണ്ടെന്ന ഡോക്ടർമാരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സുരക്ഷ മുൻനിർത്തി കേതലിനെ ജയിലിൽ സദാസമയം കാവലും നിരീക്ഷണവുമുള്ള സിംഗിൾ സെല്ലിലാണ് പാർപ്പിച്ചിരുന്നത്. ഉറക്കമെഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുംവരെ എല്ലാത്തിനും ചിട്ടയും സമയനിഷ്ഠയുമുണ്ട് ഇയാൾക്കെന്ന് ജയിൽ അധികൃതർ പറഞ്ഞിരുന്നു. തുടക്കത്തിലെ വിചിത്രസ്വഭാവം പതിയെ മാറുന്നുണ്ട്. ജയിലിലെ ജീവിതവുമായി പൊരുത്തപ്പെടാൻ തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടിയ കേഡൽ ജയിലുദ്യോഗസ്ഥരോട് തുടക്കത്തിൽ ഏറെ അസഹിഷ്ണുത കാട്ടിയിരുന്നു. പേരൂർക്കട മനോരോഗ ആശുപത്രിയിലെ ചെറിയ ചികിത്സയിലൂടെ ഉറക്കക്കുറവിനും പെരുമാറ്റ വൈകല്യങ്ങൾക്കും പരിഹാരമായി.

ആസ്ട്രൽ പ്രൊജക്ഷനെന്ന ആഭിചാരക്രിയയുടെ പേരിൽ അച്ഛനമ്മമാരെയും കൂടെപ്പിറപ്പിനെയും ബന്ധുവിനെയും അരും കൊല ചെയ്തതിനെ ന്യായീകരിച്ച കേഡൽ ഇപ്പോൾ അബദ്ധം പറ്റിയെന്നാണ് പറഞ്ഞിരുന്നത്. ആരോടും അധികമായി ഇടപെടുന്ന ശീലമില്ലെങ്കിലും വാർഡന്മാരോടും ജയിലുദ്യോഗസ്ഥരോടും ആഴ്ചയിലൊരിക്കൽ ജയിലിലെത്തുന്ന ഡോക്ടറോടും നീതിന്യായ ഉദ്യോഗസ്ഥരോടുമെല്ലാം കേഡൽ ഇത്തരമൊരു കുമ്പസാരത്തിലാണ്. രാവിലെ ഉറക്കമുണർന്ന് ഊഴമനുസരിച്ച് പ്രഭാത കൃത്യങ്ങൾ നിർവ്വഹിച്ച് അൽപ്പസമയം ജയിൽ വളപ്പിലെ തുറസായ അന്തരീക്ഷത്തിൽ ചെലവിട്ടശേഷമേ സെല്ലിലേക്ക് മടങ്ങിയിരുന്നൂള്ളു.

ജയിൽ വളപ്പിലെ പള്ളിയിൽ ക്രിസ്മസിന് പോലും കേഡൽ പോയിരുന്നില്ല. ഇടയ്ക്ക് ടിവി കാണും. ജയിൽ നിയമപ്രകാരം അനുവദിച്ചിട്ടുള്ള പുസ്തകങ്ങളിലും ആനുകാലികങ്ങളും ഇടയ്ക്ക് വായിക്കും. തുടക്കത്തിൽ ജയിലിലെ ഭക്ഷണത്തോട് അധികം താൽപ്പര്യം കാട്ടിയിരുന്നില്ല. ഉറ്റവരായി ആരും തുടക്കത്തിൽ കേഡലിനെ സന്ദർശിക്കാനോ ആശ്വസിപ്പിക്കാനോ എത്തിയിരുന്നില്ലെങ്കിലും അടുത്ത കാലത്തായി ഏതാനും ചില അടുത്ത ബന്ധുക്കൾ കാണാനെത്തിയിരുന്നു. 2017 ഏപ്രിൽ 10നാണ് നന്തൻകോട് ജംഗ്ഷന് സമീപത്തെ ബെയിൻസ് കോമ്പൗണ്ട് വളപ്പിലെ വീട്ടിൽ കേഡൽ കൊടും കൊലപാതകം നടത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP