Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് മെഡിക്കൽ കോളജിൽ ചവറ്റുകൂനയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതിൽ അനാട്ടമി വിഭാഗത്തിന് ഗുരുതര വീഴ്ച; മൃതദേഹങ്ങളെക്കുറിച്ചുള്ള രജിസ്റ്റർ പോലും സൂക്ഷിച്ചില്ല; വീഴ്ച വരുത്തിയവർക്കെതിരേ കർശന നടപടി എടുക്കണമെന്നും അന്വേഷണ റിപ്പോർട്ട്

കോഴിക്കോട് മെഡിക്കൽ കോളജിൽ ചവറ്റുകൂനയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതിൽ അനാട്ടമി വിഭാഗത്തിന് ഗുരുതര വീഴ്ച; മൃതദേഹങ്ങളെക്കുറിച്ചുള്ള രജിസ്റ്റർ പോലും സൂക്ഷിച്ചില്ല; വീഴ്ച വരുത്തിയവർക്കെതിരേ കർശന നടപടി എടുക്കണമെന്നും അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അനാട്ടമി വിഭാഗത്തിന്റേത് ഗുരുതര വീഴ്ചയാണെന്നും തലവനെതിരെ നടപടി സ്വീകരിക്കണമെന്നും അന്വേഷണ റിപ്പോർട്ട്. ശവം അടക്കം ചെയ്യുന്നത് കരാർ നൽകിയതായി പറയുന്നുവെങ്കിലും അതിന്റെ വൗച്ചറോ അനുബന്ധരേഖകളോ ഹാജരാക്കിയിട്ടില്ലെന്നും അനാട്ടമി വിഭാഗം അത്യന്തം ഗുരുതര വീഴ്ച വരുത്തിയതായാണ് ഹെൽത്ത് ഓഫീസർ ഡോ. ഡോ.ആർ.എസ് ഗോപകുമാർ ഡി.എം.ഒക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

മൃതദേഹങ്ങളെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയ രജിസ്റ്റർ പോലും സൂക്ഷിച്ചിരുന്നില്ലെന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. മൃതദേഹം അടക്കം ചെയ്യുന്നതു സൂപ്പർവൈസ് ചെയ്യാൻ ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതേകുറിച്ച് വ്യക്തതയില്ല. കരാറോ രേഖകളോ ഇല്ലാതെയാണ് അത്തരമൊരാളെ ചുമതലപ്പെടുത്തിയതെങ്കിൽ അതും വീഴ്ചയാണ്. ചുറ്റുമതിൽ പോലുമില്ലാത്ത പ്രദേശത്ത് മൃതദേഹങ്ങൾ തള്ളിയതിനാൽ നായകൾ കടിച്ചുകീറി. ചുറ്റുമതിൽ കെട്ടുന്നതിൽ വീഴ്ചവരുത്തിയ പിഡബ്ല്യുഡിയുടെയും കോളജ് പ്രിൻസിപ്പിലന്റെയും ഭാഗത്തു നിന്നും ഗുരുതര പിഴവാണുണ്ടായത്.

അനാട്ടമി വിഭാഗവുമായി ബന്ധപ്പെട്ട് മനുഷ്യ ശരീരത്തിന്റെ എംബാം ചെയ്യപ്പെട്ടിട്ടുള്ള ശരീരഭാഗങ്ങൾ അനാട്ടമി ആക്ട് 1949 വകുപ്പ് 4 പ്രകാരം അനാട്ടമി വിഭാഗത്തിന് പഠനവിധേയമായി ലഭ്യമാവുന്ന മുറക്ക് ശരീരങ്ങൾ സംബന്ധിച്ച സൂപ്പർവിഷൻ നടത്തണം. ആൺ/പെൺ, പേര്, വയസ്സ് എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കണം. മൃതദേഹം ലഭിക്കുന്ന ദിവസം മുതൽ പഠന സമയത്തെയും ഒടുവിൽ അവ സംസ്‌കരിക്കുന്നതു വരെയുമുള്ള വിവരങ്ങളും രേഖപ്പെടുത്തണം. പക്ഷെ, ഇവയൊന്നും പാലിക്കപ്പെട്ടില്ല.

മേലിൽ ഇത്തരം വീഴ്ച ആവർത്തിക്കാതിരിക്കാൻ ശാസ്ത്രീയമായി മൃതദേഹങ്ങൾ സംസ്‌കരിക്കണം. ഇതിനായി വൈദ്യുത ശ്മശാനം സ്ഥാപിക്കണം. കഴിഞ്ഞ ആറിന് അലക്ഷ്യമായി മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ജീവനക്കാരന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയാണുണ്ടായത്. ഗുരുതര വീഴ്ച വരുത്തിയ ഡിപ്പാർട്ട്‌മെന്റ് തലവനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP