Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടരഞ്ഞിയിൽ ഉരുൾപൊട്ടി രണ്ടുപേർ മരിച്ചു; മാവൂർ ഊർക്കടവിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു; പേമാരിയിൽ കോഴിക്കോട് ജില്ലയിൽ ഇന്നുമാത്രം പൊലിഞ്ഞത് നാലു ജീവനുകൾ; പുതിയ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ വെള്ളത്തിൽ; പേമാരിയിൽ വിറച്ച് കോഴിക്കോടിന്റെ മലയോരം

കൂടരഞ്ഞിയിൽ ഉരുൾപൊട്ടി രണ്ടുപേർ മരിച്ചു; മാവൂർ ഊർക്കടവിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു; പേമാരിയിൽ കോഴിക്കോട് ജില്ലയിൽ ഇന്നുമാത്രം പൊലിഞ്ഞത് നാലു ജീവനുകൾ; പുതിയ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ വെള്ളത്തിൽ; പേമാരിയിൽ വിറച്ച് കോഴിക്കോടിന്റെ മലയോരം

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: ജില്ലയിൽ മരണവും ദുരിതവും ഒരുപോലെ വിതച്ചുകൊണ്ട് പേമാരി തുടരുന്നു. മാവൂരിനടുത്തെ ഊർക്കടവ്് കായലത്ത് വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞാണ് രണ്ടു കുട്ടികൾ മരിച്ചത്.പുലർച്ചെയാണ് അപകടം ഉണ്ടായത്.അരീക്കുഴി കുഞ്ഞിക്കോയയുടെ കുടുംബമാണ് അപകടത്തിൽ പെട്ടത്.അഞ്ചുവയസ്സുള്ള ഇഹ്സാന, രണ്ടു വയസ്സുള്ള തൻഹ ഫാത്തിമ എന്നിവരാണ് മരിച്ചത്.നാലുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.ഒരാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെതുടർന്ന് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

കൂടരഞ്ഞി പഞ്ചായത്തിലെ കല്പിനിയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപെട്ട് ഒരു കുട്ടിയടക്കം രണ്ടുപേരാണ് മരിച്ചത്.കല്പിനി തയ്യിൽ ഗോപാലന്റെ ഇളയ കുട്ടിയാണ് മരിച്ചത്. അർധരാത്രിക്കു ശേഷമുണ്ടായ ഉരുൾപൊട്ടലിൽ ഗോപാലന്റെ വീടിനു മുകളിൽ കല്ലും മണ്ണും വന്ന് മൂടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഗോപാലനേയും കുടുംബാംഗ ങ്ങളെയും പുറത്തെടുത്തു. ഗുരുതരമായി പരുക്കേറ്റ ഗോപാലന്റെ രണ്ടു കുട്ടികളെ തിരുവമ്പാടി ലിസാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ പത്തുമണിയോടെ ചികിൽസയിൽ ഉണ്ടായിരുന്ന പ്രകാശൻ എന്നയാളും മരിച്ചു.

മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൂമ്പാറ, ്തുടങ്ങിയ മലയോര മേഖലകളിലെല്ലാം ജനം ഭീതിയിലാണ്.കടലുണ്ടിയും, ചാലിയാറും, ചെറുപുഴയും കരകവിഞ്ഞതോടെ എവിടെയും ഭീതി തുടരുകയാണ്.കോഴിക്കോട് നഗരത്തിലും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.പുതിയ സ്റ്റാൻഡും, കെഎസ്ആർടിസി സ്്റ്റാൻഡ് എന്നിവടങ്ങളിലെല്ലാം വെള്ളകയറി.ഓണം-ബക്രീദ് വിപണി ലക്ഷ്യമിട്ടെത്തിയ കച്ചവടക്കാർക്ക് വൻ തുകയുടെ നഷ്ടമാണ് ഉണ്ടാവുന്നത്. വടകര വില്യപ്പള്ളി,നാദാപുരം മേഖലകളിലും വെള്ളം കയറിയിട്ടുണ്ട്.ജ്ില്ലാഭരണകൂടവും ദുരന്തനിവാരണ അതോരിറ്റിയും ചേർന്നുള്ള സംയുക്ത രക്ഷാപ്രവർത്തനം പുരോഗമിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP