Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻ ലാലിനെയും പിടി ഉഷയേയും കാലിക്കറ്റ് സർവകാലാശാല ഡി-ലിറ്റ് ബിരുദം നൽകി ആദരിച്ചു; പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഗവർണർ പി.സദാശിവം ഇരുവർക്കും ബിരുദം നൽകി

മോഹൻ ലാലിനെയും പിടി ഉഷയേയും കാലിക്കറ്റ് സർവകാലാശാല ഡി-ലിറ്റ് ബിരുദം നൽകി ആദരിച്ചു; പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഗവർണർ പി.സദാശിവം ഇരുവർക്കും ബിരുദം നൽകി

കോഴിക്കോട്: നടൻ മോഹൻലാലിനും ഒളിമ്പ്യൻ പി.ടി.ഉഷയ്ക്കും ഡി ലിറ്റ് ബഹുമതി. കാലിക്കറ്റ് സർവകാലാശാലയാണ് ഇരുവർക്കും ഡി-ലിറ്റ് ബിരുദം നൽകി ആദരിച്ചത്.

സർവകലാശാല ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ചാൻസലർ കൂടിയായ ഗവർണർ ജസ്റ്റിസ് പി.സദാശിവം ഇരുവർക്കും ബിരുദം സമ്മാനിച്ചു. മോഹൻലാലും ഉഷയും കുടുംബസമേതമാണ് ചടങ്ങിൽ പങ്കെടുത്തത്. പ്രോ ചാൻസലർ കൂടിയായ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും ചടങ്ങിൽ പങ്കെടുത്തു.

കോഴിക്കോട് സ്വന്തം നഗരമാണെന്ന് മറുപടി പ്രസംഗത്തിൽ മോഹൻലാൽ പറഞ്ഞു. സിനിമ ഏകാംഗ കലയല്ലെന്നും ഒരുപാട് പേരുടെ പരിശ്രമത്തിന്റേയും ഏകാഗ്രതയുടേയും ഫലമാണെന്നും മോഹൻലാൽ പറഞ്ഞു.

സ്വന്തം നഗരത്തിൽ നിന്ന് അംഗീകാരം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പി.ടി.ഉഷ പറഞ്ഞു. ഉഷ സ്‌കൂൾ ഒരു കായിക പ്രതിഭകളെയും തഴയുന്നില്ലെന്നും മക്കളെക്കാളുപരി അവരെ സംരക്ഷിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP