Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരീക്ഷ ജയിക്കാത്ത പരീക്ഷാ കൺട്രോളർ! പിന്നെങ്ങനെ യൂണിവേഴ്‌സിറ്റി നന്നാവാൻ? കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ കൺട്രോളർക്ക് മതിയായ യോഗ്യതയില്ലെന്ന് രേഖകൾ

പരീക്ഷ ജയിക്കാത്ത പരീക്ഷാ കൺട്രോളർ! പിന്നെങ്ങനെ യൂണിവേഴ്‌സിറ്റി നന്നാവാൻ? കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ കൺട്രോളർക്ക് മതിയായ യോഗ്യതയില്ലെന്ന് രേഖകൾ

കോഴിക്കോട്: ഒന്നിനു പിറകേ മറ്റൊന്നായി വിവാദങ്ങളിൽ മുങ്ങുകയാണ് കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്കെതിരെ വിദ്യാർത്ഥികളും സെനറ്റർമാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ട് കാലങ്ങളായി. ഇതിനിടെയാണ് കോട്ടയം സർവലകാശാല വിസിയെ യോഗ്യതയില്ലാത്തതിന്റെ പേരിൽ അയോഗ്യനാക്കിയതും. ഇപ്പോഴിതാ കാലിക്കറ്റ് സർവകലാശാലയെ ചുറ്റപ്പറ്റി മറ്റൊരു വിവാദം കൂടി ഉടലെടുക്കുന്നു. കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷാ കൺട്രോളർ. ഡോ. വി വി ജോർജ്ജുകുട്ടിക്ക് മതിയായ യോഗ്യതയില്ലെന്നതാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നത്.

പരീക്ഷാ കൺട്രോളർ പദവിയിലേക്ക് പരിഗണിക്കാൻ ഏറ്റവും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും അക്കാദമിക് രംഗത്ത് ഭരണപരിചയം വേണം. എന്നാൽ ഡോ.വിവി. ജോർജുകുട്ടി പരീക്ഷാ കൺട്രോളർ സ്ഥാനത്തേക്ക് പരിഗണിക്കാൻ സമർപ്പിച്ച അപേക്ഷയിൽ ഇത് തെളിയിക്കുന്ന രേഖകളൊന്നും വച്ചിട്ടില്ലെന്നാണ് തെളിഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസാണ് അത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

പരീക്ഷാ കൺട്രോളർ പദവിയിലേക്ക് 2013 ഡിസംബർ മാസം ആറാം തീയതി നടന്ന ഇന്റർവ്യൂവിൽ ഡോ.വി.വി.ജോർജ്കുട്ടി അടക്കം അഞ്ച് പേരെയാണ് പരിഗണിച്ചിരുന്നത്. അക്കാദമിക് രംഗത്തെ ഭരണപരിചയത്തിന് ഡോ.ജോർജ് കുട്ടിക്ക് കിട്ടിയത് പരമാവധി മാർക്ക് 15. അതിന്റെ ബലത്തിൽ സ്‌കോർഷീറ്റിൽ 38 മാർക്കോടെ അദ്ദേഹം ഒന്നാമതെത്തുകയായിരുന്നു. തുടർന്ന് സർവകലാശാലാ പരീക്ഷാ കൺട്രോളറുമായി നിയമിച്ചു. കൺട്രോളർ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതയാണ് അഞ്ച് വർഷത്തെ അക്കാദമിക് ഭരണപരിചയം. അതിന് മാർക്കില്ല. അഞ്ച് വർഷത്തിന് മുകളിലേക്കുള്ള ഓരോ വർഷത്തിനും മൂന്ന് മാർക്ക് വീതം കിട്ടും.

അതേസമയം ജോർജ്ജ് കുട്ടി സമർപ്പിച്ച രേഖകൾ പ്രകാരം മതിയായ യോഗ്യതയില്ലെന്നാണ് വ്യക്താകുന്നത്. 2004 മുതൽ 2013 വരെ പാലാ സെന്റ് തോമസ് കോളേജിലെ ഇഗ്‌നോയുടെ സ്‌റഡി സെന്റർ കോഓർഡിനേറ്റർ, 2011 മുതൽ 2013 പാലാ സെന്റ് തോമസ് കോളേജിന്റെ ക്വാളിറ്റി അഷ്വറൻസ് സെൽ സെക്രട്ടറി, രണ്ടര വർഷം പാലാ സെന്റ് തോമസ് കോളേജിലെ സ്‌റാഫ് കോ ഓപ്പറേറ്റിവ് സൊസൈറ്റി സെക്രട്ടറി, 3 വർഷം പ്രസിഡന്റ് എന്നിങ്ങനെയാണ് പരിചയമായി കാണിച്ചിരിക്കുന്നത്.

എന്നാൽ ഇതൊന്നും അക്കാദമിക് ഭരണപരിചയമായി കണക്കാക്കാനാവില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. നിലവിൽ തന്നെ സമരകോലാഹലങ്ങളാൽ മുഖരിതമായ കാലിക്കറ്റ് സർവകലാശലയിൽ മറ്റൊരു വിവാദത്തിനാകും പരീക്ഷാ കൺട്രോളർ നിയമനവും വഴിവെക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP