Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് ദിവസത്തെ വിദേശ യാത്രയിലെ ഫോൺബിൽ തുക 50,000 രൂപ! കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസർ അടച്ച തുക തിരികെ നൽകണമെന്ന് പി.വി.സി

നാല് ദിവസത്തെ വിദേശ യാത്രയിലെ ഫോൺബിൽ തുക 50,000 രൂപ! കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസർ അടച്ച തുക തിരികെ നൽകണമെന്ന് പി.വി.സി

തേഞ്ഞിപ്പലം: നാല് ദിവസത്തെ വിദേശ യാത്രയിൽ ബിഎസ്എൻഎൽ അധികൃതർ റോമിങ് ഇനത്തിൽ വൻ തുക ഈടാക്കിയതോടെ വെട്ടിലായത് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം അബ്ദുൾ സലാമാണ്. ഒന്നിനു പിറമേ മറ്റൊന്നായി വിവിധ ആരോപണങ്ങളില്പെട്ട് ഉഴറുന്ന വൈസ് ചാൻസലർക്ക് ഫോൺബില്ലും ഒരു പരിക്കായി മാറിയിരുന്നു. നാല് ദിവസത്തെ വിദേശ യാത്രക്കിടെ ഫോൺബിൽ ഇനത്തിൽ അമ്പതിനായിരത്തോളം രൂപയാണ് വി. സിക്ക് ചെലവ് വന്നത്. ഈ തുക അദ്ദേഹം അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ വിദേശ യാത്രയിലെ ഫോൺ ബില്ലിനത്തിൽ വൈസ് ചാൻസലർ അടച്ച തുക തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കയാണ് പ്രോ വൈസ് ചാൻലർ.

കലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം അബ്ദുൾസലാം 2012 ഡിസംബർ നാലുമുതൽ ഒമ്പതുവരെ യുഎഇ സന്ദർശിച്ചപ്പോൾ ഉപയോഗിച്ച ഔദ്യോഗിക ഫോണിന് വന്ന ബില്ലായ 50,000 രൂപയാണ് തിരിച്ചുനൽകണമെന്ന് പിവിസിയുടെ നിർദേശിച്ചത്. ഫോൺ ബിൽ സെക്ഷന് കൈമാറിയപ്പോൾ വൻ തുക നൽകുന്നതിലെ തടസ്സം വിസിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ വിസി പണം അടയ്ക്കുകയായിരുന്നു.

2013 ജൂലൈ ഒമ്പതിനാണ് ഈ തുക വൈസ് ചാൻസലർക്ക് തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് പിവിസി കെ രവീന്ദ്രനാഥ് രജിസ്ട്രാർ ഡോ. ടി എ അബ്ദുൾമജീദിന് കത്ത് നൽകിയത്. റോമിങ് ചാർജിനത്തിൽ ബിഎസ്എൻഎൽ ഈടാക്കിയ തുക ഉപയോഗിക്കപ്പെടാത്ത സേവനത്തിനാണ് നൽകിയിട്ടുള്ളതെന്നും ഉപഭോക്താവിന്റെ സാങ്കേതിക ജ്ഞാനമില്ലായ്മയെ ബിഎസ്എൻഎൽ ചൂഷണംചെയ്യുകയായിരുന്നെന്നും കത്തിൽ പിവിസി ചൂണ്ടിക്കാട്ടുന്നു. കച്ചവടതാല്പര്യങ്ങൾക്കായി ബിഎസ്എൻഎൽ സർവകലാശാലയെ ചൂഷണംചെയ്യുകയായിരുന്നു. ഉപഭോക്താവിന്റെ അറിവോടെയല്ലാതെ ഇന്റർനെറ്റ് കണക്ഷൻ നൽകിയതുമൂലമാണ് ഈ തുക അടയ്‌ക്കേണ്ടിവന്നത്.

ദുബായിലെ അക്കാദമിക് സിറ്റി നാലുദിവസം സന്ദർശിച്ചപ്പോഴാണ് ഇത്രയും വലിയ തുക ഫോൺ ബില്ലായത്. ഭരണനിർവഹണത്തിനാണ് ഇന്റർനാഷണൽ റോമിങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതെന്ന് പിവിസി സമ്മതിക്കുന്നു. എന്നിട്ടും ഉപയോഗിക്കാതെയാണ് ചാർജ് ഈടാക്കിയതെന്ന് പിവിസി കുറ്റപ്പെടുത്തുന്നതിന് സാധുതയില്ലെന്നാണ് ആക്ഷേപം. ഉപയോഗിക്കാതിരിക്കാൻ കണക്ഷൻ എടുക്കേണ്ടതില്ലല്ലോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ബിഎസ്എൻഎല്ലിനെതിരെ പിവിസി പരാതി നൽകിയിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP