Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാമ്പസിൽ വച്ച് ബൈക്കിടിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു; അപകടമുണ്ടാക്കിയത് വിദ്യാർത്ഥികൾക്കിടയിലൂടെ അമിത വേഗത്തിൽ എത്തിയ ബൈക്ക്; കോടതിവിധിയുടെ ലംഘനത്തെ കുറിച്ച് അന്വേഷണം തുടങ്ങി

കാമ്പസിൽ വച്ച് ബൈക്കിടിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു; അപകടമുണ്ടാക്കിയത് വിദ്യാർത്ഥികൾക്കിടയിലൂടെ അമിത വേഗത്തിൽ എത്തിയ ബൈക്ക്; കോടതിവിധിയുടെ ലംഘനത്തെ കുറിച്ച് അന്വേഷണം തുടങ്ങി

കൊല്ലം: ശാസ്താംകോട്ട ഡി ബി കോളേജ് കാമ്പസിൽ വച്ച് ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ സൈനയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ നിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തലയ്ക്കാണ് പരിക്കേറ്റത് എന്നാണ് സ്ഥിതിഗതി ഗുരുതരമാക്കുന്നത്.

ഇന്നലെ വൈകീട്ട് നാലിന് കോളജ് വിട്ടപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കോളേജ് വിട്ട് മറ്റ് കുട്ടികൾക്കൊപ്പം പുറത്തേക്ക് വരുമ്പോൾ കോളേജ് ഒന്നാം ഗേറ്റിനും സെക്യൂരിറ്റി ഗേറ്റിനും ഇടയിൽ വച്ചാണ് അപകടം. രണ്ട് ഗേറ്റുകൾക്കുമിടയിൽ വടക്കുഭാഗത്താണ് കോളേജിൽ ബൈക്ക് പാർക്ക് ചെയ്യുന്നത്. കോളേജിലെ വിദ്യാർത്ഥി ഷെഡിൽനിന്ന് ബൈക്ക് എടുത്ത് പുറത്തേക്ക് ഓടിച്ചുവന്നപ്പോഴാണ് സയനയെ ഇടിച്ചത്. പിന്നിൽനിന്ന് ഇടിയേറ്റ സയന ഒരു വശത്തേക്ക് തലയിടിച്ച് വീഴുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ ആദ്യം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രി വൈകിയും സയന അബോധാവസ്ഥയിൽ തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തേ, തിരുവനന്തപുരം സിഇടി എൻജിനീയറിങ്ങ് കോളജിലെ ഓണാഘോഷത്തിനിടെ വാഹനമിടിച്ച് വിദ്യാർത്ഥിനി മരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ക്യാംപസുകളിൽ വാഹനം കയറ്റുന്നതുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. വിദ്യാർത്ഥികളുടെ വാഹനം ക്യാംപസിൽ കയറ്റരുതെന്നും ഒൻപതു മണിക്ക് ശേഷം യാതൊരു കാരണവശാലും വാഹനങ്ങൾ ക്യാംപസിൽ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

സിഇടി സംഭവത്തെ തുടർന്ന് ക്യാംപസുകളിൽ വാഹനമുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് സർക്കാരിന് സമർപ്പിച്ചത്. ക്യാംപസുകളിൽ വാഹനമുപയോഗിക്കുന്നതിന് നിയന്ത്രണം വേണമെന്നാണ് റിപ്പോർട്ടിലും ചൂണ്ടിക്കാണിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP