Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമ്പസിൽ രാഷ്ട്രീയം വിലക്കിയ ഹൈക്കോടതി നടപടിക്കെതിരെ നിയമവഴിയിൽ നീങ്ങാൻ സർക്കാർ; സുപ്രീംകോടതിയെ സമീപിച്ചേക്കും; എജിയോട് നിയമോപദേശം തേടി; കോടതി ഉത്തരവ് ജനാധിപത്യ വിരുദ്ധമെന്ന നിലപാടിൽ സർക്കാർ

കാമ്പസിൽ രാഷ്ട്രീയം വിലക്കിയ ഹൈക്കോടതി നടപടിക്കെതിരെ നിയമവഴിയിൽ നീങ്ങാൻ സർക്കാർ; സുപ്രീംകോടതിയെ സമീപിച്ചേക്കും; എജിയോട് നിയമോപദേശം തേടി; കോടതി ഉത്തരവ് ജനാധിപത്യ വിരുദ്ധമെന്ന നിലപാടിൽ സർക്കാർ

തിരുവനന്തപുരം: കാമ്പസുകളിൽ രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നിയമനടപടിയിലേക്ക്. വിലക്കിനെതിരെ ഹൈക്കോടതിയിൽതന്നെ റിവിഷൻ ഹർജി നൽകുകയോ സുപ്രീം കോടതിയെ സമീപിക്കുകയോ ചെയ്യാനാണു സർക്കാർ ആലോചിക്കുന്നത്. നിയമോപദേശം തേടിയായിരിക്കും സർക്കാരിന്റെ നടപടി. ഇതിനിയെ എജിയിൽ നിന്നും സർക്കാർ വിശദീകരണം തേടി.

കലാലയങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നുമാണ് സർക്കാരിന്റെ നിലപാട്. ഇക്കാര്യത്തിൽ നിയമനടപടിയുമായി നീങ്ങാൻ അഡ്വക്കറ്റ് ജനറലിന്റെ വിശദമായ ഉപദേശം തേടും. വേണ്ടിവന്നാൽ മുതിർന്ന അഭിഭാഷകരുമായി ഇക്കാര്യംസംസാരിക്കാനും സാധ്യതയുണ്ട്. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളെപ്പോലെ സർക്കാരിനും കടുത്ത എതിർപ്പാണുള്ളത്. രാഷ്ട്രീയ പാർട്ടികളിൽനിന്ന് വിഷയത്തിൽ ഏകാഭിപ്രായം ഉണ്ടാകുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.

ഹൈക്കോടതി ഉത്തരവ് അസംബന്ധമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. കോടതിയുടേത് യുക്തിരഹിതമായ അഭിപ്രായ പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി സംഘടനകൾ അരങ്ങൊഴിഞ്ഞാൽ കലാലയങ്ങളിൽ അരാജകത്വം ഉണ്ടാകുമെന്നത് നമ്മുടെ അനുഭവങ്ങളിലുണ്ട്. അക്രമം ചെയ്യാൻ പാടില്ല കുഴപ്പങ്ങളുണ്ടാക്കരുത് സമാധാനപരമാകണം ഇതൊക്കെ പറയാം. പക്ഷെ നിങ്ങളൊരു സത്യാഗ്രഹം നടത്താൻ പാടില്ലെന്നു കോടതി പറഞ്ഞാൽ അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സൂര്യനു കീഴെയുള്ള ഏതുകാര്യത്തിന്റെയും അന്തിമമായ അഭിപ്രായം പറഞ്ഞ് തീരുമാനം ഉറപ്പിക്കേണ്ടത് തങ്ങളാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പേരാണ് അസംബന്ധമെന്നും സ്പീക്കർ തുറന്നടിച്ചു.

എന്നാൽ, കലാലയ രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതി വീണ്ടും രംഗത്തെത്തി. ക്യാംപസിൽ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ആവർത്തിച്ച ഹൈക്കോടതി, ഇത് അക്കാദമിക് അന്തരീക്ഷം തകർക്കുമെന്നു ചൂണ്ടിക്കാട്ടി. സമാധാനപരമായ അക്കാദമിക് അന്തരീക്ഷം ഉറപ്പാക്കേണ്ടതു സർക്കാരിന്റെ ബാധ്യതയാണെന്നും കോടതി പറഞ്ഞു. പൊന്നാനി എംഇഎസ് കോളജിന്റെ ഹർജി പരിഗണിക്കവേയാണു കോടതിയുടെ പരാമർശം. അതേസമയം കോടതി വിധി സ്വാഗതാർഹമാണെന്ന് കേരള കത്തോലിക്ക മാനേജ്മെന്റ് അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP