Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്ലൂവെയിൽ ഗെയിം നിരോധിക്കാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയോട്; കൊലയാളി ഗെയിമുകൾക്കെതിരെ കുട്ടികൾക്ക് ബോധവത്ക്കരണം നൽകാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് നിർദ്ദേശിച്ച് സുപ്രിം കോടതി

ബ്ലൂവെയിൽ ഗെയിം നിരോധിക്കാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയോട്; കൊലയാളി ഗെയിമുകൾക്കെതിരെ കുട്ടികൾക്ക് ബോധവത്ക്കരണം നൽകാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് നിർദ്ദേശിച്ച് സുപ്രിം കോടതി

ന്യൂഡൽഹി: ബ്ലൂവെയിൽ പോലുള്ള കൊലയാളി ഗെയിമുകൾ നിരോധിക്കാനാവില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു. ആപ്പുകൾ അടിസ്ഥാനമാക്കിയല്ലാത്തതാണ് ഗെയമുകൾ നിരോധിക്കാൻ തടസ്സമാകുന്നതെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു.

അതേസമയം ബ്ലൂവെയിൽ പോലുള്ള മരണക്കളികൾക്കെതിരെ കുട്ടികളിൽ ബോധവത്ക്കരണം നടത്താൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും കോടതി നിർദ്ദേശം നൽകി. സ്‌കൂളുകളിൽ പോകുന്ന കുട്ടികൾക്ക് ജീവിതത്തിന്റെ സൗന്ദര്യത്തെ കുറിച്ച് ബോധ്യപ്പെടുത്താനും ഇത്തരം മാരക ഗെയിമുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ബോധവത്ക്കരണം നടത്താനും ഇതോടെ ല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരോട് നിർദ്ദേശിച്ചു.

രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഇത്തരം ഗെയിമുകൾ മൂലമുണ്ടാകുന്ന അപകടത്തെ കുറിച്ച് ബോധവത്ക്കരണം നടത്താനും ഇതിന് വേണ്ട നടപടികൾ ആരംഭിക്കാനും യൂുണിയൻ ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റ് മിനിസ്റ്ററിയോട് ചീഫ് മിനിസ്റ്റർ ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് നിർദ്ദേശിച്ചു. റഷ്യയിൽ 130 കുട്ടികളുടെ മരണത്തിന് ഇടയാക്കിയതോടെയാണ് ഈ കൊലയാളി ഗെയിം നമ്മുടെ രാജ്യത്തും കുപ്രസിദ്ധി നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP