Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആംബുലൻസിന്റെ യാത്ര തടസപ്പെടുത്തിയ ഡ്രൈവറുടെ ലൈസൻസ് മൂന്നു മാസത്തേയ്ക്ക് റദ്ദാക്കി; ആർ.ടി.ഒ നൽകുന്ന മാർഗ നിർദ്ദേശ ക്ലാസ്സിൽ പങ്കെടുക്കാനും നിർദ്ദേശം

ആംബുലൻസിന്റെ യാത്ര തടസപ്പെടുത്തിയ ഡ്രൈവറുടെ ലൈസൻസ് മൂന്നു മാസത്തേയ്ക്ക് റദ്ദാക്കി; ആർ.ടി.ഒ നൽകുന്ന മാർഗ നിർദ്ദേശ ക്ലാസ്സിൽ പങ്കെടുക്കാനും നിർദ്ദേശം

ആലുവ: ആംബുലൻസിന്റെ യാത്ര തടസപ്പെടുത്തിയ കാർ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ആലുവ പൈനാടത്ത് വീട്ടിൽ നിർമ്മൽ ജോസിന്റെ ലൈസൻസ് ആണ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. ആലുവ ജോയിന്റ് ആർ.ടി.ഒ.യുടേതാണ് നടപടി. ഇയാളോട് ആർ.ടി.ഒ നൽകുന്ന മാർഗ നിർദ്ദേശ ക്ലാസ്സിൽ പങ്കെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ആംബുലൻസിന് വഴി കൊടുക്കാതെ നിയമലംഘനം നടത്തിയതിനും മോട്ടോർ വാഹന വകുപ്പ് പ്രകാരം വാഹനത്തിന്റെ രജിസ്ട്രേഡ് ഉടമയ്ക്കെതിരേ കേസെടുത്തിട്ടുമുണ്ട്. വാഹനത്തിന്റെ ഉടമയ്ക്ക് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

ശ്വാസതടസ്സം മൂലം അത്യാസന്ന നിലയിലായ നവജാത ശിശുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിനു മുന്നിൽ മാർഗ തടസ്സമുണ്ടാക്കിയതിന് കാർ ഡ്രൈവർക്കെതിരേ എടത്തല പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സാധാരണ 15 മിനിറ്റു കൊണ്ട് കളമശ്ശേരിയിലെത്തേണ്ട ആംബുലൻസ് മുന്നിൽപ്പോയ വാഹനം തടസ്സമുണ്ടാക്കിയതിനെത്തുടർന്ന് 35 മിനിറ്റു കൊണ്ടാണ് ആശുപത്രിയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP