Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓടിക്കൊണ്ടിരുന്ന വാഹനത്തിനു തീപിടിച്ചു വീണ്ടം അപകടം; തിരുവനന്തപുരത്തു കാർ കത്തിയുണ്ടായ അപകടത്തിൽ നിന്നു രണ്ടുപേർ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഓടിക്കൊണ്ടിരുന്ന വാഹനത്തിനു തീപിടിച്ചു വീണ്ടം അപകടം; തിരുവനന്തപുരത്തു കാർ കത്തിയുണ്ടായ അപകടത്തിൽ നിന്നു രണ്ടുപേർ രക്ഷപ്പെട്ടത് അത്ഭുതകരമായി

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ആംബുലൻസിനു തീപിടിച്ചു രണ്ടുപേർ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പെ സമാന അപകടം വീണ്ടും. തിരുവനന്തപരം നയറ ദേശീയപാതയിലാണ് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത്.

ഇന്നു രാവിലെയാണു സംഭവം. കാറിലുണ്ടായിരുന്ന രണ്ടുപേരും അദ്ഭുതകരമായി രക്ഷപ്പെട്ടു.

യാത്ര ചെയ്യവെ കാറിൽനിന്നും തീ ഉയരുന്നതു ശ്രദ്ധയിൽപ്പെട്ട ഉടൻ കാർ നിർത്തി ഉള്ളിലുണ്ടായിരുന്ന രണ്ടു പേരും പുറത്തേക്കോടുകയായിരുന്നു.

ഇവർ തന്നെ വിവരം അറിയിച്ചതിനെത്തുടർന്നു അഗ്‌നിശമനസേനയെത്തി തീയണച്ചു. കാറിന്റെ പിൻഭാഗം പൂർണമായും കത്തിനശിച്ചു. തിരുവനന്തപുരം സ്വദേശി രാജേഷിന്റേതാണ് കാർ. ഇയാളുടെ സുഹൃത്തുക്കളാണ് കാറിലുണ്ടായിരുന്നത്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ വച്ചാണ് ഓടിക്കൊണ്ടിരുന്ന ആംബുലൻസിനു തീപിടിച്ചത്. വയനാട് കൽപ്പറ്റയിൽ നിന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കു വരികയായിരുന്ന ആംബുലൻസിനു തീപിടിച്ചാണു രണ്ടുപേർ മരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP