Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂമി കയ്യേറി കുരിശു സ്ഥാപിക്കുന്നത് തെറ്റെന്നു കർദിനാൾ ജോർജ് ആലഞ്ചേരി; ജെസിബി ഉപയോഗിച്ചു കുരിശു നീക്കം ചെയ്തതു മനോവിഷമം ഉണ്ടാക്കുന്നു; മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു കാരണം മതവികാരം വൃണപ്പെടുമെന്ന ആശങ്കയെന്നും സീറോ മലബാർ സഭാധ്യക്ഷൻ

ഭൂമി കയ്യേറി കുരിശു സ്ഥാപിക്കുന്നത് തെറ്റെന്നു കർദിനാൾ ജോർജ് ആലഞ്ചേരി; ജെസിബി ഉപയോഗിച്ചു കുരിശു നീക്കം ചെയ്തതു മനോവിഷമം ഉണ്ടാക്കുന്നു; മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു കാരണം മതവികാരം വൃണപ്പെടുമെന്ന ആശങ്കയെന്നും സീറോ മലബാർ സഭാധ്യക്ഷൻ

കൊച്ചി: ഭൂമി കയ്യേറി കുരിശു സ്ഥാപിക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്നും എന്നാൽ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയെന്നും സീറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസത്തോടു വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന അടയാളമാണ്. കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കി. ഇക്കാര്യത്തിലുള്ള പ്രതിഷേധവും വിഷമമവും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മതവികാരം വ്രണപ്പെടും എന്ന ആശങ്കയാകാം മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു കാരണമെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും അതു ചെയ്യുന്നതിൽ തെറ്റുല്ലെന്നും കെസിബിസി അധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. പക്ഷേ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കി. കുരിശ് ആരാധനാ വസ്തുവാണ്. അത് ജെസിബി വച്ച് തകർക്കേണ്ടിയിരുന്നില്ല. മാന്യമായ രീതിയിൽ അതു പൊളിച്ചുനീക്കാമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതാണ് പറഞ്ഞത്. ആ നിലപാടിനെ പ്രശംസിക്കുന്നുവെന്നും ആർച്ച് ബിഷപ് വ്യക്തമാക്കി.

മൂന്നാറിലെ പാപ്പാത്തിച്ചോലയിൽ കുരിശു സ്ഥാപിച്ച സ്പിരിറ്റ് ഇൻ ജീസസുമായി സീറോ മലബാർ സഭയ്ക്കു ബന്ധമില്ലെന്നു എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പറഞ്ഞു. സർക്കാർ ഭൂമി കയ്യേറാൻ പാടില്ലെന്നതാണു സഭ നിലപാട്. കുരിശ് ബഹുമാനിക്കപ്പെടണം. കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിക്കുന്നതു സഭ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദരവോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് കുരിശ്. അതു അനാദരവുണ്ടാകുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്നു സത്യദീപം എഡിറ്റർ ഫാ.പോൾ തേലക്കാട്ട് പറഞ്ഞു. മതചിഹ്നങ്ങൾ ഉപയോഗിച്ചു ആധിപത്യം സ്ഥാപിക്കാനുള്ള ത്വര ഒഴിവാക്കണം. അത് മതങ്ങളെ മലിനമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP