Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് സംസ്ഥാന സർക്കാർ; അബ്കാരി കേസും സ്ത്രീപീഡന കേസും അടക്കം ഈ സർക്കാർ പിൻവലിച്ചത് 1244 കേസുകൾ; കുറ്റപത്രമായ കേസുകൾ പിൻവലിക്കുക വഴി സർക്കാർ നൽകുന്നത് സ്വാധീനമുള്ളവർക്ക് നിയമം വേറെയെന്ന സന്ദേശം

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് സംസ്ഥാന സർക്കാർ; അബ്കാരി കേസും സ്ത്രീപീഡന കേസും അടക്കം ഈ സർക്കാർ പിൻവലിച്ചത് 1244 കേസുകൾ; കുറ്റപത്രമായ കേസുകൾ പിൻവലിക്കുക വഴി സർക്കാർ നൽകുന്നത് സ്വാധീനമുള്ളവർക്ക് നിയമം വേറെയെന്ന സന്ദേശം

തൃശ്ശൂർ: സ്വാധീനമുണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം. എല്ലാം സർക്കാർ നോക്കിക്കൊള്ളുമെന്നതാണ് അവസ്ഥ. എംജി കോളേജിൽ എസ് ഐയ്ക്കു നേരെയുണ്ടായ ആക്രമണക്കേസ് പിൻവലിക്കാമെങ്കിൽ പിന്നെ എന്തുമാകാം. മലയാലപ്പുഴയിൽ ചീഫ് സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം പോലും എഴുതി തള്ളുന്നു. പ്രവീൺ തൊഗാഡിയയ്‌ക്കെതിരെയും കേസില്ല. പിന്നെ എന്തുകൊണ്ട് ഇഷ്ടക്കാരെ വെറുതെ വിട്ടുകൂടാ. ഇതു തന്നെയാണ് സർക്കാർ ചെയ്യുന്നത്.

അഞ്ചുവർഷത്തിനിടെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽനിന്ന് സർക്കാർ പിൻവലിച്ചത് 1,244 കേസുകൾ. ഇതിൽ ഒരു അബ്കാരി കേസും അഞ്ചു സ്ത്രീപീഡനക്കേസും ഉൾപ്പെടും. ഇതേ കാലയളവിലെ 447 കേസുകൾ പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുകൾ ഉള്ളത്. കോട്ടയത്താണ് അബ്കാരി കേസ് പിൻവലിച്ചത്. കാസർകോട്ട് നാല് സ്ത്രീപീഡനക്കേസുകൾ പിൻവലിച്ചു. ഒരെണ്ണം തിരുവനന്തപുരത്തും.

ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ളവ ഇത്തരത്തിൽ പിൻവലിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയായാണ്. പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം നടത്തുന്ന കേസുകൾ ഏകപക്ഷീയമായി പിൻവലിക്കുന്നതിനെതിരേയും പ്രതിഷേധമുണ്ട്. നേരത്തെ കൊലപാതക ശ്രമ കേസുകൾ പോലും പിൻവലിക്കുന്ന അവസ്ഥയുണ്ടായിരുന്നു. എംജി കോളേജ് ആക്രമണക്കേസിലെ വിവാദത്തോടെ ഇതു പാടില്ലെന്ന നിർദ്ദേശം സർക്കാരിന് കെപിസിസി നൽകി. സ്ത്രീ പീഡനക്കേസുകളിലും അത്തരമൊരു നിർദ്ദേശം കെപിസിസി നൽകാൻ സാധ്യതയുണ്ട്.

2010 മുതൽ ജനവരി ഒന്നുമുതൽ 2014 ഡിസംബർ 31വരെയുള്ള കണക്കാണിത്. പിൻവലിച്ച കേസുകൾ മിക്കതും പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചവയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത മുന്നൂറോളം കേസുകളും ഇതിൽ ഉൾപ്പെടുന്നു. കണ്ണൂർ ജില്ലയിലാണ് എറ്റവും കൂടുതൽ കേസുകൾ പിൻവലിക്കപ്പെട്ടത്. അവിടെ 243 കേസുകളാണ് അഞ്ചുവർഷത്തിനിടെ പിൻവലിച്ചത്.

എത്ര കേസുകൾ പിൻവലിച്ചു എന്നതിന്റെ കണക്കുപോലും മലപ്പുറത്തെ പൊലീസിന്റെ കൈവശം ഇല്ല. പലപ്പോഴും വാദി അറിയാതെയാണ് കേസ് പിൻലിക്കുന്നതെന്നും രേഖകൾ പറയുന്നു. കൊച്ചി സിറ്റി പൊലീസിനു കീഴിലുള്ള 27 കേസുകൾ പിൻവലിച്ചത് ഇത്തരത്തിൽ വാദി അറിയാതെയാണ്. പിൻവലിച്ച 1,244 കേസുകളിൽ 1,094 എണ്ണവും കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞവയാണ്. കാസർകോട് ജില്ലയിൽ മാത്രം ഈ കാലയളിൽ പിൻവലിച്ചത് 222 കേസുകളാണ്. 46 കേസുകൾ പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ചാർജ്ജ് ചെയ്ത 50 കേസുകൾ ഇതിൽ ഉൾപ്പെടുന്നു.

കേസുകൾ നടത്താൻ വർഷവും കോടിക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർമാർക്കു മാത്രമായി പതിനഞ്ചു കോടിയോളം രൂപ ചെലവാക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷമാണ് കേസുകൾ പിൻവലിക്കുന്നത് എന്നത് സാമ്പത്തിക നഷ്ടവും സർക്കാറിനുണ്ടാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP