Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടയുടെ മുൻപിൽ കാർ നിർത്തി ഐസ്‌ക്രീം ചോദിച്ചപ്പോൾ കൊടുക്കാൻ മടിച്ചു; കടയുടമയെ അടിച്ചു നിലത്തു വീഴ്‌ത്തിയ നടൻ ഭീമൻ രഘുവിനെതിരെ കേസ്

കടയുടെ മുൻപിൽ കാർ നിർത്തി ഐസ്‌ക്രീം ചോദിച്ചപ്പോൾ കൊടുക്കാൻ മടിച്ചു; കടയുടമയെ അടിച്ചു നിലത്തു വീഴ്‌ത്തിയ നടൻ ഭീമൻ രഘുവിനെതിരെ കേസ്

തിരുവനന്തപുരം: മലയാള സിനിമയിലെ വില്ലന്മാരുടെ പട്ടികയിലാണ് നടൻ ഭീമൻ രഘുവിന്റെ സ്ഥാനം. അടുത്തകാലം കൊണ്ടാണ് കോമഡിയിലും രഘു ഒരു കൈനോക്കിയത്. എന്നാൽ, കോമഡിയിൽ കൈവച്ചെങ്കിലും ജീവിതത്തിൽ വില്ലത്തരം വിടാൻ തയ്യാറാകാത്ത താരത്തിനെതിരെ പൊലീസ് കേസെടുത്തു. മദ്യലഹരിയിൽ കടയുടമയെ മർദ്ദിച്ചതിനാണ് ഭീമൻ രഘുവിനെതിരെ തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തത്. താരത്തിന് കൂടെയുണ്ടായിരുന്ന സുഹൃത്തിനുമെതിരെയും പൊലീസ് കേസെടുത്തു.

വട്ടിയൂർക്കാവ് പൈപ്പ് ലൈൻ റോഡിൽ ശ്രീലക്ഷ്മി സറ്റോഴ്‌സ് ഉടമ ശ്രീജേഷിന്റെ പരാതിയിലാണ് കേസ്. മർദ്ദനമേറ്റ ഇയാൾ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 5.30 നാണ് സംഭവം. ഐസ്‌ക്രീം ആവശ്യപ്പെട്ടുള്ള തർക്കത്തിന് ഒടുവിലാണ് താരം കടക്കാരനെ മർദ്ദിച്ചത്. മദ്യലഹരിയിലായിരുന്നു രഘു. കടയുടെ മുന്നിൽ നിർത്തിയ രഘുവും കൂട്ടുകാരൻ വിഷ്ണുവും ഐസ്‌ക്രീം ആവശ്യപ്പെട്ടു.

കടയുടമ കാറിനടുത്ത് പോയി ഐസ്‌ക്രീം നൽകി. എന്നാൽ വീണ്ടും ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോൾ കാറിൽ കൊണ്ടുക്കൊടുക്കുന്ന പതിവില്ലെന്നും അതിനുള്ള ബുദ്ധിമുട്ടു പറഞ്ഞു. ഇതോടെ കടയുടമയെ ചോദ്യം ചെയ്യുകയയായിരുന്നു. വാക്കുതർക്കത്തിലേക്ക് നീങ്ങുന്നതിനിടെ കാറിൽ നിന്നിറങ്ങിയ രഘു ശ്രീജേഷിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.

ഇതിനിടെ വിഷ്ണുവും ശ്രീജേഷിനെ ആക്രമിച്ചു. വട്ടിയൂർക്കാവ് പൊലീസ് കേസ് അന്വേഷിച്ചുവരുന്നു. സംഭവ സമയം താരം മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് കടയുടമ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP