Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞുള്ള ഫേസ്‌ബുക്ക് പോസ്റ്റിട്ട അജു വർഗീസ് വെട്ടിലായി; നടനെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞുള്ള ഫേസ്‌ബുക്ക് പോസ്റ്റിട്ട അജു വർഗീസ് വെട്ടിലായി; നടനെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

കൊച്ചി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്‌ബുക്ക് സ്റ്റാറ്റസിൽ ഉപയോഗിച്ച നടൻ അജു വർഗീസ് കുടുങ്ങി. നടനെതിരെ പൊലീസ് കേസെടുത്തു. കളമശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്ക് നൽകിയ പരാതിയിന്മേലാണ് പൊലീസ് നടപടി കൈക്കൊണ്ടത്. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വർഗീസ് നേരത്തെ മാപ്പ് ചോദിച്ചിരുന്നു.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പേര് അജു വർഗീസ് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ജൂൺ 26നാണ് ഡിജിപിക്ക് പരാതി ലഭിച്ചത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയരുന്ന വിവാദങ്ങളിൽ നടിക്കൊപ്പവും ദിലീപിനൊപ്പവും ഉണ്ടെന്ന് സൂചിപ്പിച്ചാണ് അജു വർഗീസ് പോസ്റ്റിട്ടത്. ഈ പോസ്റ്റാണ് വിവാദമായത്.

2017 ഫെബ്രുവരി 17ന് കൊച്ചിയിലെ ദേശിയ പാതയിൽ ഓടുന്ന വാഹനത്തിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ നടിയുടെ പേര് ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തുകയും, നടി പീഡിപ്പിക്ക പ്പെട്ട കേസിലെ ആരോപണ വിധേയനായ ദിലീപിനെ കുറ്റപ്പടുത്തുന്ന നടിക്കെതിരെ പൊതു സമുഹം ശക്തമായി പ്രതികരിക്കണം എന്നും അജു വർഗീസ് ഫേസ്‌ബുക്കിലൂടെ പൊതു സമൂഹത്തോട് ആഹ്വാനം ചെയ്തെന്ന് കാണിച്ചാണ് ഗിരീഷ് ബാബു പരാതി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കളമശ്ശേരി പൊലീസ് ക്രൈം നമ്പർ 1385/2017 പ്രകാരം 3-7-17ൽ FIR രജിസ്റ്റർ ചെയ്ത് കേസെടുത്തു. 1860 ലെ IPC 228(A) വകുപ്പ് പ്രകാരമാണ് കേസ്.

അജു വർഗീസ് ഫേസ്‌ബുക്ക് സ്റ്റാറ്റസിന്റെ പൂർണരൂപം (തിരുത്തിയത്)

എന്റെ സഹപ്രവർത്തകയുടെ (നടി) പേര് ചുവടെയുള്ള ഫേസ്‌ബുക് പോസ്റ്റിൽ ഉപയോഗിച്ചത് തെറ്റാണെന്ന് വൈകി മനസിലാക്കിയ ഈ അവസരത്തിൽ അത് തിരുത്തുന്നു. നടിയോട് മാപ്പ് ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP