Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈകി ഉദിച്ച വിവേകം; മഹാത്മാവിനെ അധിക്ഷേപിച്ച് പ്രസംഗിച്ച അരുന്ധതി റോയിക്കെതിരെ കേസ് എടുക്കും; പ്രസംഗത്തിന്റെ സിഡി നൽകാൻ സംഘാടകരോട് പോലീസ്

വൈകി ഉദിച്ച വിവേകം; മഹാത്മാവിനെ അധിക്ഷേപിച്ച് പ്രസംഗിച്ച അരുന്ധതി റോയിക്കെതിരെ കേസ് എടുക്കും; പ്രസംഗത്തിന്റെ സിഡി നൽകാൻ സംഘാടകരോട് പോലീസ്

തിരുവനന്തപുരം: ഗാന്ധി വിരുദ്ധ പരാമർശം നടത്തിയ പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരെ കേസെടുക്കാൻ പോലീസ് ഒരുങ്ങുന്നു. പരാമർശത്തിന്റെ ദൃശ്യങ്ങൾ ശേഖരിക്കുന്ന പോലീസ് കേസിനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് വ്യക്തമാക്കി. ജൂലൈ 17ന് കേരള സർവ്വകലാശാലയും മഹാത്മ അയ്യങ്കാളി ചെയറും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിനിടെ അരുന്ധതി നടത്തിയ പ്രസംഗമാണ് വിവാദമായത്. പ്രസംഗത്തിന്റെ പകർപ്പ് നൽകണമെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അരുന്ധതി റോയുടെ പ്രസംഗത്തിന്റെ പകർപ്പ് പോലീസ് ആവശ്യപ്പെട്ട വിവരം കേരള സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി സുരേഷ് ജ്ഞാനേശ്വരൻ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസംഗം പരിശോധിച്ച ശേഷമായിരിക്കും പോലീസ് കൂടുതൽ നടപടിയെടുക്കുക.

മഹാത്മാഗാന്ധിയെക്കുറിച്ച് സ്‌കൂളുകളിൽ പഠിപ്പിക്കുന്ന കള്ളങ്ങളിൽ നിന്ന് വിമുക്തി നേടേണ്ട കാലമായെന്നും നാം പഠിച്ച ചരിത്രം കള്ളമായിരുന്നെന്നും ഗാന്ധിജിക്കു രാജ്യം നൽകിയതു അർഹിക്കാത്ത ആദരവാണെന്നും ചടങ്ങിൽ പ്രസംഗിക്കവെ അരുന്ധതി പറഞ്ഞിരുന്നു. നിരവധി കള്ളങ്ങളുടെ പുറത്താണു നമ്മുടെ രാജ്യം പടുത്തുയർപ്പെട്ടത്. ഇത്തരം നേതാക്കളുടെ പേരിലാണ് പല സർവകലാശാലകളും. തോട്ടികളെ തോട്ടികളായി തന്നെ കാണണമെന്ന് എഴുതിയ ഗാന്ധിയുടെ പേരിലാണോ അടിച്ചമർത്തപ്പെട്ടവർക്കും സമൂഹത്തിലെ പിന്നാക്കക്കാർക്കും വേണ്ടി പോരാടിയ അയ്യങ്കാളിയുടെ പേരിലാണോ സർവകലാശാലകൾ വേണ്ടതെന്ന് നാം തീരുമാനിക്കണമെന്നും അരുന്ധതി കൂട്ടിച്ചേർത്തു.

ഗാന്ധിജിയേക്കാൾ മഹാത്മാവാണ് അയ്യൻകാളി. ജാതി വ്യവസ്ഥക്കെതിരേ പോരാടിയ അയ്യൻകാളിയുടെ മഹത്വം കേരളത്തിനു പുറത്തേക്ക് എത്താതിരുന്നതിന്റെ രാഷ്ട്രീയം ദുരൂഹമാണ്. അയ്യങ്കാളിയെപ്പോലൊരു മഹാത്മാവ് പാർശ്വവത്കരിക്കപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. 1904 ൽ തന്നെ ദളിതന്റെയും ആദിവാസിയുടെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചയാളാണ് അയ്യൻകാളി. ഈ കാലത്തൊന്നും മഹാത്മാ ഗാന്ധി സാമൂഹ്യ പ്രവർത്തനത്തിന്റെ മുഖ്യധാരയിലുണ്ടായിരുന്നില്ല. എന്നിട്ടും മഹാത്മ പദവിക്ക് അയ്യൻകാളി അർഹനായില്ല എന്നും അരുന്ധതി കുറ്റപ്പെടുത്തിയിരുന്നു.

അരുന്ധതിയുടെ വിവാദ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം നിരവധി പേരാണ് പ്രതിഷേധമുയർത്തിയത്. സ്പീക്കർ ജി. കാർത്തികേയൻ അരുന്ധതിയെ നിശിതമായി വിമർശിച്ചിരുന്നു. അരുന്ധതിക്കെതിരെ കേസുമായി മുന്നോട്ടു പോകുമെന്ന് കടന്നപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP