Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുനമ്പത്തിനു പോകാൻ ടൂറിസം വകുപ്പിന്റെ മാപ് നോക്കി അഴീക്കോടെത്തിയ സായിപ്പന്മാർ ഫെറി റദ്ദാക്കിയതിനെതിരെ കുത്തിയിരിപ്പ് സമരം നടത്തി; വിസിറ്റിങ് വിസയിൽ എത്തി സമരം നടത്തിയ ബ്രിട്ടീഷുകാരെ നാടു കടത്താൻ നീക്കം തകൃതി

മുനമ്പത്തിനു പോകാൻ ടൂറിസം വകുപ്പിന്റെ മാപ് നോക്കി അഴീക്കോടെത്തിയ സായിപ്പന്മാർ ഫെറി റദ്ദാക്കിയതിനെതിരെ കുത്തിയിരിപ്പ് സമരം നടത്തി; വിസിറ്റിങ് വിസയിൽ എത്തി സമരം നടത്തിയ ബ്രിട്ടീഷുകാരെ നാടു കടത്താൻ നീക്കം തകൃതി

കേരളം കാണാൻ എത്തുന്ന വിദേശികളെ തേടി കഷ്ട്ടകാലം പുറകെ. മാവോയിസ്റ്റ് ആരോപണം നേരിട്ട് കോടതി കയറിയ സ്വിസ്സ് പൗരൻ ജോനാഥാൻ ബോടിനു പുറകെ ഒരു സംഘം ബ്രിട്ടീഷ് സഞ്ചാരികളും പൊല്ലാപ്പ് പിടിച്ചു. സൈക്കിളിൽ ലോകം കാണാൻ ഇറങ്ങി തൃശൂരിലെ കൊടുങ്ങലൂരിൽ എത്തിയ ബ്രിട്ടീഷുകാരൻ മൈകൊയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് സന്ദർശക വിസ ചട്ട ലംഘനം എന്ന ആരോപണം നേരിടുന്നത്.

കഴിഞ്ഞ കുറെ നാളുകളായി സി പി എം നേതൃത്വത്തിൽ മുനമ്പം ഫെറിയിൽ മുടങ്ങി പോയ ജങ്കാർ സർവീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടു നടക്കുന്ന സമരമാണ് മൈക്കൊയെയും കൂട്ടരെയും ഇപ്പോൾ പൊല്ലാപ്പിൽ ആക്കിയത്. കേരള വനം വകുപ്പ് നല്കിയ സഞ്ചാര മാപ് ഉപയോഗിച്ച് എറിയാട് എത്തിയ സംഘം സൈക്കിളുമായി അഴീക്കോട്  ജെട്ടിയിൽ എത്തിയത്. എന്നാൽ ഇവിടെ നിന്നും മുനമ്പത്ത് എത്താൻ ഫെറി സർവീസ് ഇല്ലെന്നു അറിഞ്ഞ സഞ്ചാരികൾ വിഷമത്തിലായി. ഈ സമയം ജെട്ടിയിൽ ഉണ്ടായിരുന്ന സി പി എം നേതാക്കളിൽ നിന്നും ജങ്കാറിനു വേണ്ടി നടക്കുന്ന സമരം സഞ്ചാരികളും മനസ്സിലാക്കി. ഉടൻ സമര പന്തലിൽ എത്തിയ സംഘം അനുഭാവം പ്രകടിപ്പിച്ചു അൽപ നേരം സമരക്കാരോട് ഒപ്പം പങ്കിടുകയും ചെയ്തു. മാത്രമല്ല നേതാക്കളുടെ അഭ്യർത്ഥന പ്രകാരം സംഘ നേതാവ് മൈകോ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു പ്രസംഗിക്കുകയും ചെയ്തു . ജങ്കാർ ഇല്ലാതായതോടെ തങ്ങൾക്കു ഉണ്ടായ ബുദ്ധിമുട്ടും മൈകോ സമരത്തിൽ വിശദീകരിച്ചു. ലോക്കൽ കമ്മിറ്റി അംഗം അഷ്‌റഫ് പൂവതിങ്കലിന്റെ നേതൃത്വത്തിൽ ആണ് സംഘത്തെ സമര പന്തലിൽ എത്തിച്ചത്. ജങ്കാറിനു വേണ്ടി സി പി എം നടത്തുന്ന സമരം 3 ആഴ്ച പിന്നിടുകയാണ്.

ജനശ്രദ്ധ ആകർ്ഷിക്കാൻ വ്യത്യസ്ഥ സമര മാർഗങ്ങളും ഇവിടെ ഉപയോഗിക്കുന്നുണ്ട്. പുഴ നീന്തിയും ഒരു സംഘം ആളുകൾ കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. നേതാക്കളിൽ നിന്നും ജില്ല പഞ്ചായത്ത് ആണ് ജങ്കാർ സർവീസ് നടത്തുന്നത് എന്നും ഇപ്പോൾ സർവ്വീസ് മുടങ്ങിയത് ജില്ല പഞ്ചായത്തിന്റെ പിടിപ്പു കേടു ആണെന്നും ഒക്കെ മൈകോ പ്രസംഗിച്ചു എന്നാണ് പരാതി. കെ പി സി സി വിചാർ വിഭാഗ് കൊടുങ്ങല്ലൂർ ബ്ലോക്ക് പ്രസിഡന്റ് സാബു ഈരെഴത് ആണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്കിയിരിക്കുന്നത് . അതിനിടെ ഒന്നേകാൽ കോടി രൂപ മുടക്കി ഒരു വർഷം മുൻപ് വാങ്ങിയ ജങ്കാറിനു വേണ്ടി ഇക്കാലത്തിനിടയിൽ അത്രയും തുക തന്നെ അറ്റകുറ്റ പണിക്കായി ചെലവാക്കിയതും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ സന്ദർശനത്തിന് എത്തുന്ന വിദേശികൾ രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുന്നത് ശിക്ഷാർഹം ആയ കുറ്റം ആണെന്നാണ് പരാതിക്കാരന്റെ ആക്ഷേപം. ഇതേ കാര്യം മറ്റു രാജ്യങ്ങളിൽ ഒരു ഇന്ത്യക്കാരൻ നടത്തിയാൽ എന്തായിരിക്കും ആ രാജ്യങ്ങളുടെ നിലപാട് എന്നും സാബു ചോദിക്കുന്നു. ജില്ല പഞ്ചായത്തിനെ മോശമായി വിശേഷിപ്പിച്ച വിദേശ സഞ്ചാരികൾ നഗ്‌നമായ വിസ ചട്ട ലംഘനം നടത്തിയിരിക്കുക ആണെന്നും ഇദേഹം പറയുന്നു. എന്നാൽ ഈ പരാതി തനി രാഷ്ട്രീയ കണ്ണിൽ ഉള്ളതാണെന്നും വെറും തമാശ ആയി കാണേണ്ട കാര്യം പൊക്കിപിടിക്കുന്നതിന്റെ കാരണം എല്ലാവർക്കും മനസ്സിലാകും എന്നാണ് പ്രാദേശിക ഇടതു നേതാക്കളുടെ പക്ഷം. എന്നാൽ ഇടതു പക്ഷം ഭരിക്കുന്ന ജില്ല പഞ്ചായത്തിനെ വിമർശിച്ചതിൽ കോൺഗ്രസ് അനുഭാവി ആയ താൻ രോഷം കൊള്ളുന്നത് രാഷ്ട്രീയ കണ്ണോടെ ആണെന്ന് പറയുന്നവർക്ക് കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട് എന്നാണ് പരതിക്കാരന്റെ മറു ന്യായം.

സമരത്തിൽ പങ്കെടുത്ത വിദേശികൾ തുടർന്ന് ജെട്ടിയിൽ എത്തി യാത്രാബോട്ടിൽ മുനമ്പത്തേക്ക് യാത്ര തുടർന്നു. സാധാരണ യാത്രാ ബോട്ടിൽ സൈക്കിൾ കയറ്റാറില്ലെങ്കിലും നേതാക്കളുടെ ഇടപെടൽ മൂലം ബോട്ടിൽ തന്നെ സൈക്കിളുമായാണ് സംഘം മുനമ്പത്ത് എത്തിയത്. വിദേശികൾ സമര പന്തലിൽ എത്തിയത് പ്രമുഖ മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തിൽ തന്നെ നല്കിയിരുന്നു. ഈ വാർത്തകളുടെ പകർപ്പുകൾ സഹിതമാണ് സാബു പരാതി നല്കിയിട്ടുള്ളത്. വിദേശികളുടെ പ്രസംഗത്തിന്റെ വീഡിയോ ടേപും പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കാം എന്നും സാബു പറയുന്നു.

അതെ സമയം രണ്ടു ദിവസം മുൻപ് നല്കിയ പരാതിയിൽ ഇത് വരെ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് സൂചന . പരാതിയുടെ നിയമ സാധുത സംബന്ധിച്ച ആശയക്കുഴപ്പം നിലനില്ക്കുന്നതാകാം വകുപ്പിന്റെ ഇടപെടൽ വൈകിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘമാണ് സൈക്കിളിൽ ഇപ്പോൾ കേരളത്തിൽ നാട് ചുറ്റുന്നത്. ബ്രിട്ടൻ, ന്യുസിലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും. പൊതുവെ രാജ്യദ്രോഹ കുറ്റം ഒഴികെ ഉള്ള പരാതികളിൽ വിദേശികളോട് മൃദു സമീപനം ആണ് ഇന്ത്യ സ്വീകരിക്കാറുള്ളത്. എന്നാൽ കടൽകൊല കേസിൽ അകപ്പെട്ട ഇറ്റാലിയൻ നാവികരെ ജയിലിൽ അടച്ചതോടെ ആഗോള തലത്തിൽ ഇന്ത്യയുടെ നിലപാടുകൾ സംശയ ദൃക്ഷ്ടിയോടെയാണ് മറ്റു രാജ്യങ്ങൾ വീക്ഷിക്കുന്നത് .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP