Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവജാത ശിശുക്കളെ കൈയിലെടുത്തുപിടിച്ച് ഫോട്ടോ എടുത്ത് ഡോക്ടർമാർ വാട്ട്‌സ്ആപ്പിലിട്ടു; പിന്നാമ്പുറത്ത് പ്രസവിച്ച് കിടന്ന അമ്മയുടെ ചിത്രവും പതിഞ്ഞു; മൂന്ന് ഡോക്ടർമാർക്കും രണ്ട് നഴ്‌സുമാർക്കുമെതിരെ കേസ്

നവജാത ശിശുക്കളെ കൈയിലെടുത്തുപിടിച്ച് ഫോട്ടോ എടുത്ത് ഡോക്ടർമാർ വാട്ട്‌സ്ആപ്പിലിട്ടു; പിന്നാമ്പുറത്ത് പ്രസവിച്ച് കിടന്ന അമ്മയുടെ ചിത്രവും പതിഞ്ഞു; മൂന്ന് ഡോക്ടർമാർക്കും രണ്ട് നഴ്‌സുമാർക്കുമെതിരെ കേസ്

കണ്ണൂർ: ഒറ്റ പ്രസവത്തിൽ ജന്മമെടുത്ത മൂന്നു കുട്ടികളുടെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിലിട്ട ഡോക്ടർമാർക്കെതിരെ കേസ്. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർക്കും രണ്ട് നഴ്‌സുമാർക്കുമെതിരെയാണ് കേസെടുത്തത്.

ഒന്നരമാസം മുമ്പാണ് സംഭവം. തൃക്കരിപ്പുർ മാണിയാട്ടുള്ള യുവതിയാണ് മൂന്നു കുട്ടികൾക്ക് ജന്മം നൽകിയത്. മൂന്നു കുട്ടികളുടെയും ചിത്രം മൊബൈൽ ഫോണിൽ എടുത്തതിനിടെ പ്രസവിച്ച് കിടന്ന അമ്മയുടെ ചിത്രവും പതിഞ്ഞിരുന്നു. എടുത്ത ചിത്രങ്ങൾ വാട്ട്‌സ്ആപ്പിലൂടെ സഹപ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും അയക്കുകയും ചെയ്തു.

ശസ്ത്രക്രിയക്കിടെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് സംഭവസമയം ഓപ്പറേഷൻ തിയറ്ററിൽ ഉണ്ടായിരുന്നവർക്കെതിരെ കേസെടുത്തത്. രണ്ടു ഗൈനക്കോളജി ഡോക്ടർമാരും അനസ്‌തേഷ്യ ഡോക്ടറുമാണ് ഈ സമയത്ത് തിയറ്ററിലുണ്ടായിരുന്നത്.

ഇരുപതോളം ഫോട്ടോകൾ പ്രചരിപ്പിക്കപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഡോക്ടർമാർക്കും രണ്ടു നഴ്‌സുമാർക്കും രണ്ട് അറ്റൻഡർമാർക്കുമെതിരെയാണ് യുവതിയുടെ പരാതിയെത്തുടർന്ന് പയ്യന്നൂർ പൊലീസ് കേസെടുത്തത്. ഐപിസി 354, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് 66 ഇ, 67 എന്നീ ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ച് പൊലീസ് കേസെടുത്തത്.

വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ പ്രസവമെടുത്ത ഡോക്ടർ കുട്ടിയുമായി നിൽക്കുന്നതും അതിനടുത്ത് താൻ കിടക്കുന്നതുമായ ദൃശ്യങ്ങളുണ്ടെന്ന് യുവതി മൊഴി നൽകി. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ ആരോഗ്യ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP