Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബദലുക്ക് ബദൽ കേസ്; ബിജെപി കൗൺസിലറെ ജാതിപ്പേര് വിളിച്ചെന്ന് ആക്ഷേപം; തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ.വി.കെ.പ്രശാന്തടക്കം നാലുപേർക്കെതിരെ കേസ്; പട്ടിക ജാതിക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തത് മ്യൂസിയം പൊലീസ്

ബദലുക്ക് ബദൽ കേസ്; ബിജെപി കൗൺസിലറെ ജാതിപ്പേര് വിളിച്ചെന്ന് ആക്ഷേപം; തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ.വി.കെ.പ്രശാന്തടക്കം നാലുപേർക്കെതിരെ കേസ്; പട്ടിക ജാതിക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തത് മ്യൂസിയം പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം നഗരസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് മേയർ അഡ്വ.വി.കെ.പ്രശാന്ത് അടക്കം നാലുപേർക്കെതിരെ കേസെടുത്തു.കൗൺസിലറെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസ്.പട്ടിക ജാതിക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.ബിജപി കൗൺസിലറാണ് മേയർക്കകെതിരെ പരാതി നൽകിയത്.

നഗരസഭയിൽ ഹെമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഘർഷത്തിനിടെ മേയർ വി.കെ പ്രശാന്തിന് പരിക്കേറ്റിരുന്നു.ബിജെപി കൗൺസിലർമാർക്കും സംഘർഷത്തിൽ പരിക്ക് പറ്റി. ം.പി ഫണ്ട് ഉപയോഗിച്ചുള്ള ഹൈമാസ്റ്റ് ലൈറ്റ് പദ്ധതി വേണ്ടെന്ന മേയറുടെ നിലപാടിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്.ബിജെപി കൗൺസിലർമാർ മേയറെ കഴുത്തിന് പിടിച്ച് തള്ളിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മേയറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP