Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല ബസ് സർവ്വീസ് തടസ്സപ്പെടുത്തിയ 8 പേർക്കെതിരെ കേസ്; പോരാട്ടം സംഘടനയുടെ പ്രവർത്തകരാണ് കൊച്ചിയിൽ പ്രതിഷേധിച്ചതെന്ന് പൊലീസ്

ശബരിമല ബസ് സർവ്വീസ് തടസ്സപ്പെടുത്തിയ 8 പേർക്കെതിരെ കേസ്; പോരാട്ടം സംഘടനയുടെ പ്രവർത്തകരാണ് കൊച്ചിയിൽ പ്രതിഷേധിച്ചതെന്ന് പൊലീസ്

കൊച്ചി : കെഎസ്ആർടിസിയുടെ പമ്പ സർവീസ് തടസ്സപ്പെടുത്തി പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ എട്ടുപേർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ആഴ്ചയാണ് എറണാകുളം സ്റ്റേഷന് മുന്നിൽനിന്നും പമ്പ സ്‌പെഷ്യൽ ബസിൽ കയറിയ നസറീയേയും കുട്ടികളേയും അയ്യപ്പഭക്തർക്ക് അശുദ്ധി ഉണ്ടാകുമെന്ന് ആരോപിച്ച് കണ്ടക്ടർ ഇറക്കിവിട്ടത്. ഇതിനെതിരെ പ്രതിഷേധിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പുന്നപ്ര തോപ്പിൽ സികേഷ് ഗോപിനാഥ്(27), കുമ്പളങ്ങി ചക്കാലയ്ക്കൽ ജയ്‌സൺ ഹൂപ്പർ (36), ഇരിട്ടി കാലാങ്കിക്കര നെല്ലിമല വീട്ടിൽ ന്യൂമാൻ (25), കൊല്ലം കടയ്ക്കൽ ദീപാ നിവാസിൽ ദിവ്യ (29), പാലാരിവട്ടം പഞ്ഞൂത്ത് വീട്ടിൽ ജന്നി മാനുവൽ (47), ആലുവ ഇന്ദ്രൻപിള്ളി വീട്ടിൽ ജയലക്ഷ്മി (51), ആലുവ കാരങ്കരവീട്ടിൽ നന്ദിനി (50), പച്ചാളം ചിത്തിര ബിൽഡിങ്ങിൽ ഹസ്‌ന ഹൈദർബാബു (22) എന്നിവർക്കെതിരെയാണു സെൻട്രൽ പൊലീസ് കേസെടുത്തത്. ഇവരിൽ ചിലർ പോരാട്ടം സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെന്നു പൊലീസ് പറഞ്ഞു. സികേഷ്, ഹസ്‌ന എന്നിവർ ലോകോളജ് വിദ്യാർത്ഥികളാണ്.

തിരുവനന്തപുരത്തു നിന്നുള്ള വഞ്ചിനാട് എക്സ്‌പ്രസിൽ രാത്രി പത്തരയോടെയാണ് നസീറയും കുട്ടികളും എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെത്തിയത്. തുടർന്നു താമസസ്ഥലമായ വൈറ്റിലയിലേക്കു പോകാൻ റെയിൽവേ സ്‌റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന പമ്പ ബസിൽ കയറുകയായിരുന്നു. ബസിൽ കയറിയയുടൻ സീറ്റിലിരുന്ന രണ്ട് അയ്യപ്പഭക്തർ നസീറയ്ക്കു സീറ്റൊഴിഞ്ഞു കൊടുത്തു. എന്നാൽ ഈ ബസിൽ ശബരിമല തീർത്ഥാടകർ മാത്രമാണ് സഞ്ചരിക്കുന്നതെന്നും ഇതിൽ സ്ത്രീകളെ കയറ്റാറില്ലെന്നും ഉടൻ ഇറങ്ങണമെന്നു കണ്ടക്ടർ ആവശ്യപ്പെട്ടതായാണ് പരാതി.

ആർത്തവസംബന്ധമായ പരാമർശവും നസീറയ്‌ക്കെതിരേ നടത്തിയെന്നും ആരോപണമുണ്ട്. ഇതിനിടെ ശബരിമല സർവ്വീസ് നടത്തുന്ന ബസുകളിൽ അയ്യപ്പഭക്തർക്കാണ് മുൻഗണനയെന്ന് കെഎസ്ആർടിസി വ്യക്തമാക്കിയതായും സൂചനയുണ്ടായിരുന്നു. എന്നാൽ സ്ത്രീയെയും കുട്ടിയെയും ഇറക്കി വിട്ട സംഭവം അടിസ്ഥാന രഹിതമാണെന്നും അവർ സ്വമേധയ ഇറങ്ങിപ്പോകുകയായിരുന്നുവെന്നുമാണ് കെഎസ്ആർടിസി നല്കുന്ന വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP