Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉപയോഗിച്ച നാപ്കിൻ ടോയ്‌ലറ്റിൽ കണ്ടെത്തിയതിന് വനിതാ ജീവനക്കാരുടെ വസ്ത്രമുരിഞ്ഞു പരിശോധന; കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ കമ്പനിയുടെ നടപടിയിൽ രണ്ടുപേർക്കെതിരെ കേസെടുത്തു

ഉപയോഗിച്ച നാപ്കിൻ ടോയ്‌ലറ്റിൽ കണ്ടെത്തിയതിന് വനിതാ ജീവനക്കാരുടെ വസ്ത്രമുരിഞ്ഞു പരിശോധന; കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ കമ്പനിയുടെ നടപടിയിൽ രണ്ടുപേർക്കെതിരെ കേസെടുത്തു

കൊച്ചി: പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ സ്ത്രീകളുടെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. വനിതാ ജീവനക്കാർ നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടു.

കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ കൈയുറ നിർമ്മാണ കമ്പനിയിലാണ് തുണിയുരിഞ്ഞ് പരിശോധന നടന്നത്. ഉപയോഗിച്ച നാപ്കിൻ കമ്പനി ടോയ്‌ലറ്റിൽ കണ്ടെത്തിയതിനെ തുടർന്നാണ് എല്ലാ ജീവനക്കാരികളുടെയും വസ്ത്രമുരിഞ്ഞ് പരിശോധിച്ചത്. നാപ്കിൻ ഉപയോഗിച്ച സ്ത്രീയെ കണ്ടുപിടിക്കാനായാണ് സ്ഥാപനത്തിലെ മുഴുവൻ വനിതാ ജീവനക്കാരേയും ദേഹപരിശോധന നടത്തിയത്. 35 ഓളം സ്ഥിരം ജീവനക്കാരേയും കരാർ ജീവനക്കാരേയുമാണ് വസ്ത്രം മാറുന്ന മുറിയിൽ വരുത്തി പരിശോധന നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

പരിശോധന നടത്തിയവർക്കെതിരെ നടപടിയെടുക്കണം എന്ന ആവശ്യമുയർന്നിട്ടും കമ്പനി അധികൃതർ തയ്യാറായില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ രണ്ട് സംഭവത്തിൽ രണ്ട് വനിതാ സൂപ്പർവൈസർമാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നാല് ദിവസം മുമ്പാണ് കേസിന് ആസ്പദമയ സംഭവം നടന്നത്.

അതസമയം സ്ത്രീകളെ സ്ത്രീകൾ ദേഹപരിശോധന നടത്തിയാൽ കേസെടുക്കാൻ വകുപ്പില്ലെന്ന നിലപാട് തൃക്കാക്കര പൊലീസ് ആദ്യം സ്വീകരിച്ചവെന്നും ആക്ഷേപമുണ്ട്. എന്നാൽ, കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തെപ്പറ്റി അറിഞ്ഞ വനിതാ കമ്മീഷൻ അംഗം ഡോ. ലിസി ജോസ് കേസെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

പ്രത്യേക സാമ്പത്തിക മേഖലയിൽ സ്ത്രീതൊഴിലാളികൾ ഉൾപ്പെടെ അനുഭവിക്കുന്ന കടുത്ത ചൂഷണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് തൊഴിലാളി യൂണിയനുകൾ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ മാനത്തിന് ഹാനി സംഭവിക്കുംവിധം ദേഹപരിശോധന നടത്തിയിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP