Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി മെട്രോയുടെ ആദ്യ കേസ് പദ്ധതി യാഥാർത്ഥ്യമാക്കി നേതാവിനെതിരെ! ഉമ്മൻ ചാണ്ടിയുടെ ജനകീയ യാത്രക്കെതിരെ കേസെടുത്തു; പാലിച്ചത് മെട്രൊ ആക്റ്റ് പ്രകാരം; ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി

കൊച്ചി മെട്രോയുടെ ആദ്യ കേസ് പദ്ധതി യാഥാർത്ഥ്യമാക്കി നേതാവിനെതിരെ! ഉമ്മൻ ചാണ്ടിയുടെ ജനകീയ യാത്രക്കെതിരെ കേസെടുത്തു; പാലിച്ചത് മെട്രൊ ആക്റ്റ് പ്രകാരം; ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ കേസ് പദ്ധതി യാഥാർത്ഥ്യമാക്കിയ നേതാവിനെതിരെ തന്നെ. കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടക്കെതിരെയാണ് കേസെടുത്തത്. ഉമ്മൻ ചാണ്ടിയുടെ 'ജനകീയ യാത്ര'ക്കെതിരെ പൊലീസ് കേസെടുത്തു. കെഎംആർഎൽ നൽകിയ പരാതിയിലാണ് കേസ്്. മെട്രൊ അസിസ്റ്റന്റ് ലൈൻ സൂപ്രണ്ടിന്റെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. ജനകീയ മെട്രൊ യാത്രയുടെ സംഘാടകർക്കെതിരെയാണ് കേസ്.

മെട്രൊ ചട്ടങ്ങൾ ലംഘിച്ചെന്നും യാത്രക്കാരെ ബുദ്ധിമുട്ടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. മെട്രൊ സംവിധാനത്തിന് തകരാർ ഉണ്ടാക്കി, സ്റ്റേഷനിൽ മുദ്രാവാക്യം വിളിച്ചു എന്നീ കാര്യങ്ങളും പരാതിയിൽ വ്യക്തമാക്കുന്നു. അതേസമയം പൊലീസ് പ്രത്യേകം പേരുകൾ എടുത്ത് പറഞ്ഞ് കേസെടുത്തില്ല. സംഘാടകർക്കെതിരെയാണ് കേസ്. എറണാകുളം ഡിസിസിയാണ് ജനകീയ യാത്ര സംഘടിപ്പിച്ചത്.

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ മെട്രോ യാത്ര ചട്ടങ്ങൾ ലംഘിച്ചാണെന്നും നടപടി സ്വീകരിക്കുമെന്നും കെഎംആർഎൽ നേരത്തെ അറിയിച്ചിരുന്നു.കെഎംആർഎൽ ഫിനാൻസ് വിഭാഗം ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ 2002ലെ മെട്രോ ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ചായിരുന്നു യാത്രയെന്നും കണ്ടെത്തിയിരുന്നു.

മെട്രോ നിർമ്മാണം പൂർത്തിയാക്കിയത് കഴിഞ്ഞ യുഡിഎഫ് സർക്കാരാണെന്ന് അവകാശപ്പെട്ടും മെട്രോ ഉദ്ഘാടന ചടങ്ങിൽ നേതാക്കളെ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സംഘം ഈ മാസം 20ന് മെട്രോ യാത്ര നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎമാരായ വികെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, അൻവർ സാദത്ത്, പിടി തോമസ്, ഹൈബി ഈഡൻ, മേയർ സൗമിനി ജെയ്ൻ, കെപിസിസി പ്രസിഡന്റ് എംഎം ഹസൻ എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.

നേതാക്കളുടെ സാന്നിധ്യത്തിൽ ആലുവ മെട്രോ സ്റ്റേഷനിനകത്ത് എത്തിയ പ്രവർത്തകർ എല്ലാ ചട്ടങ്ങളും ലംഘിച്ചു. നേതാക്കളടക്കം ഇരുന്നൂറോളം പേർക്ക് മാത്രമാണ് നേരത്തെ ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ അണികളുടെ തള്ളിക്കയറ്റം മൂലം ടിക്കറ്റ് പരിശോധനാഗേറ്റുകൾ തുറന്നിടേണ്ടതായി വന്നു. പ്രവർത്തകർ തള്ളിക്കയറിയത് മൂലം ഉമ്മൻ ചാണ്ടിക്ക് ആദ്യ ട്രെയിനിൽ കയറാനായില്ല. രമേശ് ചെന്നിത്തല ആദ്യ ട്രെയിനിൽ കയറി പോവുകയും ചെയ്തു. പിന്നീട് വന്ന ട്രെയിനിലാണ് ഉമ്മൻ ചാണ്ടി കയറിയത്. യാത്ര കഴിഞ്ഞ് പ്രവർത്തകർ തിങ്ങിക്കയറിയതോടെ പാലാരിവട്ടം സ്റ്റേഷനിലെ എസ്‌കലേറ്റർ തകരാറിലായി.

പ്രകടനം നടത്തിയതും മുദ്രാവാക്യം വിളിച്ചതും എല്ലാം ചട്ടങ്ങൾക്ക് വിരുദ്ധമാണ്. മെട്രോ നയമനുസരിച്ച് ആയിരം രൂപ വരെ പിഴയും ആറ് മാശം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. മറ്റ് യാത്രക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കിയാൽ 500 രൂപയാണ് പിഴ.മെട്രോ ജനങ്ങൾക്കായി തുറന്നുകൊടുത്തതിന്റെ രണ്ടാം ദിവസമാണ് എല്ലാ ചട്ടങ്ങളും ലംഘിച്ച് സുരക്ഷാ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കി യുഡിഎഫ് ജനകീയ മെട്രോ യാത്ര നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP