Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നൗഷാദിന്റെ മരണത്തെയും വർഗീയവൽക്കരിച്ച വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പൊലീസ് കേസെടുത്തു; കേസ് മതവിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയതിന് ഐപിസി 153 എ പ്രകാരം; സംസ്ഥാനത്ത് മതസ്പർധ വളർത്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി; അറസ്റ്റിന് തയ്യാറെന്നു വെള്ളാപ്പള്ളി

നൗഷാദിന്റെ മരണത്തെയും വർഗീയവൽക്കരിച്ച വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പൊലീസ് കേസെടുത്തു; കേസ് മതവിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയതിന് ഐപിസി 153 എ പ്രകാരം; സംസ്ഥാനത്ത് മതസ്പർധ വളർത്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി; അറസ്റ്റിന് തയ്യാറെന്നു വെള്ളാപ്പള്ളി

തിരുവനന്തപുരം: വർഗീയ പരാമർശം നടത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു. മതവിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയതിനാണ് കേസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മാൻഹോളിൽ കുടുങ്ങി മരണത്തോടു മല്ലടിച്ച ഇതര സംസ്ഥാന തൊഴിലാളികളെ സ്വന്തം ജീവൻ തന്നെ വെടിഞ്ഞ് രക്ഷിക്കാനിറങ്ങിയ നൗഷാദിനെ അപഹസിച്ചു സംസാരിച്ച വെള്ളാപ്പള്ളി നടേശന്റെ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ നിരവധി പരാതികൾ ലഭിക്കുകയും ചെയ്തു.

ഇക്കാര്യത്തിൽ നിയമവശം പരിശോധിക്കുകയാണെന്നും അതിനുശേഷം നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവർ വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷമാണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മൂന്നുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് 153 എ പ്രകാരം വെള്ളാപ്പള്ളി ചെയ്തത്. ആലുവയിൽ വച്ചാണ് വെള്ളാപ്പള്ളി വർഗീയ വിഷം പരത്തുന്ന പ്രസംഗം നടത്തിയത്. അതിനാലാണ് കേസ് ആലുവ പൊലീസിന്റെ പരിധിയിൽ വരുന്നത്.

അതേസമയം, അറസ്റ്റ് വരിക്കാൻ താൻ തയ്യാറാണെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശംഖുമുഖത്ത് അവസാനിപ്പിക്കേണ്ട സമത്വമുന്നേറ്റ യാത്രയ്ക്കിടെ അറസ്റ്റ് ചെയ്യാനാണു നേതാക്കൾ ശ്രമിക്കുന്നത്. യാത്രയുടെ സമാപനം ചിലപ്പോൾ സെൻട്രൽ ജയിലിൽ ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഓടയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടയിൽ നൗഷാദും ജീവൻ വെടിഞ്ഞിരുന്നു. തുടർന്ന് നൗഷാദിന്റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ, ഇതിനെ അധിക്ഷേപിച്ചാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയത്. ഇതിനെതിരെ കടുത്ത വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നത്. നൗഷാദിനെ അധിക്ഷേപിച്ച പ്രസംഗത്തിലൂടെ വെള്ളാപ്പള്ളി വർഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തിയെന്ന പരാതിയിലാണ് കേസ് എടുക്കുക. പ്രസംഗം മതസ്പർധ വളർത്തുന്നതാണെന്നു കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു.

വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കെപിസിസി പ്രസിഡന്റ് വ ിഎം സുധീരൻ എന്നിവർ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് എംഎൽഎ ടി എൻ പ്രതാപനും വെള്ളാപ്പള്ളിക്കെതിരെ നിലപാടു സ്വീകരിച്ചു.

ഉന്നത രാഷ്ട്രീയ നേതാക്കൾ ഇക്കാര്യത്തിൽ നിലപാടു കടുപ്പിച്ചതോടെയാണ് ആഭ്യന്തര വകുപ്പ് നിയമവശങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. ആർഎസ്എസിന്റെ പ്രചാരകനായി വെള്ളാപ്പള്ളി മാറിയെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മതസ്പർധ വളർത്തുന്ന പ്രസംഗമാണ് വെള്ളാപ്പള്ളി നടത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. മഹത്തായ ജീവത്യാഗത്തെ അധിക്ഷേപിക്കുന്ന പരാമർശമാണ് വെള്ളാപ്പള്ളിയിൽനിന്നുണ്ടായതെന്ന് നൗഷാദിന്റെ വീട് സന്ദർശിച്ച ശേഷം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കുറ്റപ്പെടുത്തി. സമകാലിക കേരളം കണ്ട ഏറ്റവും വലിയ വർഗീയഭ്രാന്തനാണ് വെള്ളാപ്പള്ളി നടേശനെന്ന് വി എം സുധീരൻ കുറ്റപ്പെടുത്തി. കേരളത്തെ വർഗീയ കലാപത്തിലേയ്ക്ക് നയിക്കുന്ന ഒരു നീക്കം ഇതുപോലെ മുൻപ് ഉണ്ടായിട്ടില്ല. വെള്ളാപ്പള്ളിയുടെ ഈ ദുഷ്ടനീക്കം അനുവദിക്കാൻ കഴിയില്ല. ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന, കേരളത്തെ ഇരുണ്ട കാലത്തേയ്ക്ക് കൊണ്ടുപോകുന്ന ഇത്തരമൊരു നീക്കം അനുവദിക്കരുതെന്നും സുധീരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP