Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവിനോടുള്ള പ്രതികാരത്തിൽ മകന്റെ ചന്തിയിലും കൈയിലും കത്തികൊണ്ട് അമ്മ കുത്തി; പീഡനം ഏൽക്കേണ്ടി വന്നത് മൂന്ന് വയസ്സുകാരന്

ഭർത്താവിനോടുള്ള പ്രതികാരത്തിൽ മകന്റെ ചന്തിയിലും കൈയിലും കത്തികൊണ്ട് അമ്മ കുത്തി; പീഡനം ഏൽക്കേണ്ടി വന്നത് മൂന്ന് വയസ്സുകാരന്

ചെറുപുഴ : വീട്ടുവഴക്കിൽ മനംനൊന്ത് പെരിങ്ങോം ഉമ്മറപ്പൊയിലിൽ അമ്മ മൂന്നു വയസുകാരന്റെ ചന്തിയിൽ കത്തി കുത്തിയിറക്കി. ഉമ്മറപ്പൊയിലിലെ മറ്റത്തിൽ തോമസിന്റെ മകൻ ഏയ്ബലി (3 ) നാണ് ക്രൂരമായ പീഡനം ഏൽക്കേണ്ടി വന്നത്. കത്തികൊണ്ട് പിഞ്ചു കുഞ്ഞിന്റെ കൈയിലും ചന്തിയിലുമാണ് അമ്മ ജിലു ( 23 ) കുത്തിയത്. അമ്മയ്ക്ക് എതിരെ പൊലീസ് കേസ് എടുത്തു. പതിമൂന്നു സ്റ്റിച്ചുകളുണ്ട് കുട്ടിയുടെ ശരീരത്തിൽ.

അമ്മയുടെ കുത്തിനെ തുടർന്നുള്ള ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ബന്ധുക്കളിലൊരാൾ എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ഉടൻ തന്നെ പാടിയോട്ടുചാലിലെ സഹകരണ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിൽസ നൽകി. തുടർന്ന് ചെറുപുഴ സഹകരണ ആശുപത്രിയിലേയ്ക്കു മാറ്റി. ഏയ്ബലിന്റെ പിതാവ് വിദേശത്ത് ജോലി ചെയ്യുകയാണ്. അടുത്തമാസം ഇയാൾ നാട്ടിലെത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു.

കുടുംബ കലഹമാണ് ഈ ക്രൂരത ചെയ്യുവാൻ ജിലുവിനെ പ്രേരിപ്പിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പെരിങ്ങോം പൊലീസ് ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കുട്ടിയുടെ അമ്മയ്‌ക്കെതിരേ കേസെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP