Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എക്‌സൈസ് പൂട്ടിൽ; ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പിൽ മദ്യപാനത്തിന് പച്ചയായ പ്രോത്സാഹനം നൽകുന്നുവെന്ന് പരാതി; ഗ്രൂപ്പ് അഡ്‌മിന്മാർക്ക് ബാറുകളിൽ ഡിസ്‌കൗണ്ടെന്നും എക്‌സൈസ്; ജിഎൻപിസി സ്ഥാപകനും ഭാര്യയും ഒളിവിലെന്ന് എക്‌സൈസ്

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എക്‌സൈസ് പൂട്ടിൽ; ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പിൽ മദ്യപാനത്തിന് പച്ചയായ പ്രോത്സാഹനം നൽകുന്നുവെന്ന് പരാതി; ഗ്രൂപ്പ് അഡ്‌മിന്മാർക്ക് ബാറുകളിൽ ഡിസ്‌കൗണ്ടെന്നും എക്‌സൈസ്; ജിഎൻപിസി സ്ഥാപകനും ഭാര്യയും ഒളിവിലെന്ന് എക്‌സൈസ്

തിരുവനന്തപുരം: മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി) എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ അഡ്‌മിനെതിരെ കേസെടുത്തു. അജിത് കുമാർ, ഭാര്യ വിനീത എന്നിവർക്കെതിരെയാണ് എക്‌സൈസ് വകുപ്പ് കേസെടുത്തത്. അജിത് കുമാറും വിനീതയും നിലവിൽ ഒളിവിലാണ് ന്നൊണ് വിവരം.നേരത്തെ ജിഎൻപിസിക്കെതിരെ എക്‌സൈസ് ഫേസ്‌ബുക്കിനെ സമീപിച്ചിരുന്നു. ഇരുപത് ലക്ഷത്തോളം അംഗങ്ങളുള്ള ഗ്രൂപ്പിൽ സിനിമാ നടന്മാരടക്കമുള്ള പ്രമുഖരുമുണ്ടെന്നാണ് വിവരം. മദ്യപിക്കുന്ന ഫോട്ടോയും വീഡീയോയും ഇടാൻ അംഗങ്ങളോട് ആവശ്യപ്പെടുന്നെന്നും, ജിഎൻപിസി അംഗങ്ങൾക്ക് ബാറുകളിൽ നിരക്കിളിവുണ്ടെന്നും എക്‌സൈസ് വകുപ്പ് പറയുന്നു. ജിഎൻപിസി ഗ്രൂപ്പ് അഡ്‌മിൻ അടക്കമുള്ളവരോട് കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പ് വിശദീകരണം തേടിയിരുന്നു.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും റെസ്‌പോൺസിബിൾ ഡ്രിങ്കിങ് ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നുമാണ് കൂട്ടായ്മയുടെ അവകാശവാദം. എന്നാൽ ഈ വാദം മദ്യവിരുദ്ധ സംഘടനകൾ തള്ളുകയാണ്. ജിഎൻപിസി എന്ന കൂട്ടായ്മയിൽ മദ്യപാനം വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ഇവരുടെ പരാതി. മദ്യകച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് അവർ ആരോപിക്കുന്നു. ഫേസ്‌ബുക്ക് പേജിനെതിരേ നിയമനടപടികൾക്കും മദ്യനിരോധന സംഘടനകൾ നീക്കം തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് ലഹരിക്കെതിരേ വ്യാപകമായ ബോധവത്കരണം നടന്നു വരുന്നതിനിടയാണ് എങ്ങനെ മദ്യപിക്കണം, മദ്യത്തിന്റെ കൂടെ വേണ്ട ഭക്ഷണങ്ങൾ എ ന്തെല്ലാം, പുതിയ ബ്രാൻഡുകൾ തുടങ്ങിയ കാര്യങ്ങൾ കൂട്ടായ്മ വഴി പ്രചരിക്കുന്നത്. 2017 മെയ്‌ ഒന്നിന് തുടങ്ങിയ ഗ്രൂപ്പിൽ 17 ലക്ഷം അംഗങ്ങൾ നിലവിലുണ്ട്. തിരുവനന്തപുരം സ്വദേശിയും ബ്ലോഗറുമായ ടി.എൽ അജിത്ത്കുമാറാണ് ഗ്രൂപ്പ് അഡ്‌മിൻ.

കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎൻപിസി.കൂട്ടായ്മ സ്വന്തമായി ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. ജിഎൻപിസി കൂട്ടായ്മയിലെ അംഗങ്ങൾക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്ത് ശതമാനം വിലക്കുറവിൽ മദ്യം ലഭിക്കുകയും ചെയ്യുന്നുണ്ട്.

വിവിധ രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികൾ ഇപ്പോൾ ജിഎൻപിസിയിൽ അംഗങ്ങളാണ്. കേരളത്തിലെ കള്ളുഷാപ്പിലെ വിശേഷങ്ങൾ മുതൽ അമേരിക്കയിലേയും യൂറോപ്പിലേയും വൻകിട മദ്യശാലകളിലെ വിശേഷങ്ങളും ഗൾഫ് നാടുകളിലെ കുടുസു മുറികളിലെ മദ്യപാന ആഘോഷങ്ങളുമെല്ലാം ജിഎൻപിസിയിൽ ഷെയർ ചെയ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP