Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നരേന്ദ്ര മോദിയും ഉദ്ധവ് താക്കറെയും നായ്കാഷ്ടത്തിന്റെ രണ്ടറ്റങ്ങൾ; കമന്റിട്ട റിട്ട. അദ്ധ്യാപകനെതിരെ കേസ്; അഭിനന്ദനവുമായി വി ടി ബൽറാം

നരേന്ദ്ര മോദിയും ഉദ്ധവ് താക്കറെയും നായ്കാഷ്ടത്തിന്റെ രണ്ടറ്റങ്ങൾ; കമന്റിട്ട റിട്ട. അദ്ധ്യാപകനെതിരെ കേസ്; അഭിനന്ദനവുമായി വി ടി ബൽറാം

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റിൽ വന്ന പോസ്റ്റിന് കമന്റിട്ട റിട്ടയേർഡ് അദ്ധ്യാപകനെതിരേ കേസ്. തൃത്താല കൈതവളപ്പിൽ ടി ജി ഗോപാലകൃഷ്ണനെതിരെയാണ് കേസെടുത്തത്.

അതിനിടെ അദ്ധ്യാപകനെ വീട്ടിലെത്തി അഭിനന്ദിച്ച വി ടി ബൽറാമിന്റെ നടപടിയും വിവാദമായി. റീനാ ഫിലിപ്പ് എം എന്ന അക്കൗണ്ടിൽ നിന്ന് 15ന് 'ദേ സംഘികളെ ഇങ്ങോട്ട് നോക്കിയേ' എന്ന കുറിപ്പിനിട്ട കമന്റാണ് കേസിനാധാരം.

ഉദ്ധവ് താക്കറെ മോദിയുടെ തന്തയ്ക്ക് വിളിക്കുന്നു എന്നും മോദിയല്ല അദ്ദേഹത്തിന്റെ അച്ഛൻ ദാമോദർദാസ് തെരഞ്ഞെടുപ്പിൽ നിന്നിരുന്നെങ്കിലും ശിവസേനേടെ സഹായം ഇല്ലാതെ ജയിക്കില്ലായിരുന്നു എന്നാ മൂപ്പര് പറേന്നത്...' എന്നു തുടങ്ങുന്ന പോസ്റ്റിനാണ് ഗോപാലകൃഷ്ണൻ കമന്റിട്ടത്. 'മോദിയും ഉദ്ധവും നായ്ക്കാഷ്ടത്തിന്റെ വാലും തലയുമാണ്' എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം.

 

ഇതിനെതിരെ ബിജെപി പ്രവർത്തകൻ ബാലു പട്ടാമ്പി എന്ന ബാലസുബ്രമണ്യമാണ് പരാതി നൽകിയത്. ഐടി ആക്ട് 66 എ വകുപ്പ് പ്രകാരമാണ് കേസ്. ഭാരതീയരും വിദേശികളും ഒരുപോലെ ആദരിക്കുന്ന നരേന്ദ്ര മോദിയ്‌ക്കെതിരെ പൊതുസമൂഹത്തിൽ നടത്തിയ ഈ പരാമർശം തനിക്കും അദ്ദേഹത്തെ ബഹുമാനിക്കുന്ന മറ്റനേകം പേർക്കും വളരെയധികം മനോവിഷമം ഉണ്ടാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവം വാർത്തയായതിനു പിന്നാലെയാണ് തൃത്താല എംഎൽഎയും കടുത്ത മോദി വിരോധിയുമായ വി ടി ബൽറാം ഗോപാലകൃഷ്ണനെ വീട്ടിലെത്തി അഭിനന്ദിച്ചത്. തന്റെ 'ഷേക്ക് ഹാൻഡും' പിന്തുണയും ടി ജി ഗോപാലകൃഷ്ണൻ പറഞ്ഞ വാക്കുകൾക്കല്ല, മറിച്ച് രാഷ്ട്രീയ വിമർശത്തിന്റെ ഭാഗമായി അതടക്കം പറയാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിനാണ് എന്നാണ് ബൽറാം നൽകുന്ന വിശദീകരണം.

തങ്ങൾക്കിഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരെക്കുറിച്ച് ക്വട്ടേഷൻകാർ ഒരാളെ സ്‌കെച്ച് ചെയ്യുന്ന തരത്തിൽ 'ഇവനെ എന്ത് ചെയ്യണം' എന്ന് സഹ സംഘ ക്വട്ടേഷൻകാരോട് ചോദിക്കുന്നതിലെ അപകടം ഈ നാടിനു തിരിച്ചറിയാൻ കഴിയും എന്ന് തന്നെയാണു തന്റെ പ്രതീക്ഷയെന്നും ബൽറാം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP